അമൽ നീരദ് സംവിധാനം ചെയ്ത 'ബാച്ച്ലർ പാർട്ടി D'eux' വിനെ കുറിച്ച് നടന് മാധവ് സുരേഷ് പങ്കുവച്ച സ്റ്റോറി ശ്രദ്ധ നേടുന്നു. ചിത്രത്തിലെ ഒരു സംഭാഷണത്തിന് മറുപടിയായാണ് നടൻ മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് പങ്കുവച്ചത്. മാധവ് സുരേഷ് മുൻപ് അഭിനയിച്ച 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലെ 'നമ്മൾ അനാഥരാണ്, പക്ഷേ ഗുണ്ടകളല്ല' എന്ന ഡയലോഗ് സിനിമയില്‍ ചന്തു സലിംകുമാറിന്റെ കഥാപാത്രം പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ട ഈ ഡയലോഗ് 'ബാച്ച്ലർ പാർട്ടി D'eux'-ൽ ചന്തു ഡയലോഗ് റഫറൻസായി ഉപയോഗിച്ചതി റിലീസിന് പിന്നാലെ തന്നെ ചര്‍ച്ചയായിരുന്നു. 'ഈ അടയാളപ്പെടുത്തലിന് നന്ദി അമൽ നീരദ്. തീർച്ചയായും ചന്തു തന്നെയാണ് അത് പറയേണ്ടത്. അടുത്ത തവണയെങ്കിലും അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് മാധവ് സുരേഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. താന്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് സിനിമയില്‍ വീണ്ടും ഉപയോഗിച്ചത് താരത്തിന് അത്ര രസിച്ചില്ല എന്നാണ് സ്റ്റോറി കണ്ട നെറ്റിസണ്‍സ് പറയുന്നത്.
നവംബര്‍ 19നാണ് ബാച്ച്ലര് പാര്‍ട്ടി D'eux റിലീസ് ചെയ്തത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ, ഹൻസിക കൃഷ്ണ, പാരിസ് ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ടൊവിനോ തോമസും ചിത്രത്തിൽ ഒരു അതിഥി വേഷത്തിലുണ്ട്. ഉണ്ണി ആർ. ആണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.