കൃഷ്ണ കുമാര്‍ കുടുംബത്തില്‍ നാളുകളായി കാത്തിരുന്ന അഹാന–നിമിഷ് വിവാഹ ആഘോഷങ്ങള്‍ക്ക് വിരാമമായിട്ട് അധികം ദിവസങ്ങളായിട്ടില്ല. ദിവസങ്ങള്‍ നീണ്ടുനിന്ന സംഗീത്, കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് പിന്നാലെ സിന്ധു കൃഷ്ണയുടെ ബെര്‍ത്ത്ഡേ സെലിബ്രേഷനും ശ്രദ്ധ നേടിയിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിന്ധുവിന് ആശംസകള്‍ നേര്‍ന്നെത്തിയിരുന്നു.
എന്നാല്‍ ഇതിനിടയ്ക്ക് പുറത്തുവന്ന അഹാനയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇഷാനിയുടെ സുഹൃത്തായ അർജുന്റെ അമ്മയും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു. നാല് മക്കളെയും അത്രയും കെയർ ചെയ്യുന്ന അമ്മ എന്ന നിലയിൽ സിന്ധുവില്‍ അത്രയും പ്രൗഡ് ആണ് ഞാൻ എന്ന് അർജുന്റെ അമ്മ പറഞ്ഞു. ഇത് കേട്ട് അഹാന കൃഷ്ണ അഞ്ച് വർഷം കഴിഞ്ഞ് ഒരു പൊതുവേദിയിൽ കൂടുതൽ പറയാനുള്ള അവസരം കിട്ടട്ടെ എന്ന് പറഞ്ഞു. ഇതിനൊപ്പം അഹാന ഒരു ചിരിയും ചിരിച്ചു. അതേയതെ എന്നും അര്‍ജുന്‍റെ അമ്മയും ഈ സമയം പറയുന്നുണ്ട്.
അർജുന്റെയും ഇഷാനിയുടെയും വിവാഹക്കാര്യമാണ് അഹാന സൂചിപ്പിച്ചതെന്നാണ് നെറ്റിസൺസ് പറയുന്നത്. അർജുന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഈ മാസം തുടക്കത്തില്‍ ഇഷാനി പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ സഹസ്ഥാപകനാണ് അർജുൻ. കൃഷ്ണകുമാർ കുടുംബവുമായും സിന്ധു കൃഷ്ണ, അഹാന എന്നിവരുമായും അർജുന് അടുത്ത ബന്ധമുണ്ട്