om-operation-mole

TOPICS COVERED

മമ്മൂട്ടി–ധനുഷ്–സായ് പല്ലവി ചിത്രം 'ഒ.എം.ഓപ്പറേഷന്‍ മോളി'ന് സമ്മിശ്രപ്രതികരണം. റിലീസ് ചെയ്ത ആദ്യദിനത്തില്‍ ചിത്രം ഗംഭീരമെന്ന് ഒരു വിഭാഗവും ഹൈപ്പിനൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശകരും പറയുന്നു. ധനുഷ് തന്‍റെ വേഷം മികച്ചതായി അവതരിപ്പിച്ചെങ്കിലും സ്കോര്‍ ചെയ്തത് മമ്മൂട്ടിയും സായ് പല്ലവിയുമെന്ന് അഭിപ്രായങ്ങള്‍. 

സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് ബര്‍മന്‍ കാര്‍ത്തികേയന്‍ നിറഞ്ഞുനിന്നു. അപ്രതീക്ഷിതമായി വന്ന മമ്മൂട്ടിയുടെ ഡാന്‍സ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി. ധനുഷ്– മമ്മൂട്ടി കോമ്പോ പ്രേക്ഷകര്‍ക്ക് വര്‍ക്കായി. ഇരുവരേയും ഒരുമിച്ച് സ്ക്രീനില്‍ കാണുന്നത് തന്നെ പുതിയ അനുഭവം നല്‍കിയെന്നും പ്രേക്ഷകര്‍ പറയുന്നു.

ഐ.പി.എസ് ഓഫീസർ നിത്യ റെഡ്ഡിയായി എത്തിയ സായ് പല്ലവി അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ആദ്യപൊലീസ് വേഷം സായ് പല്ലവി ഗംഭീരമാക്കി. സായ് അഭ്യങ്കറിന്‍റെ പാട്ടുകള്‍ക്ക് കയ്യടി ഉയര്‍ന്നെങ്കിലും ബിജിഎം കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും ചില അഭിപ്രായങ്ങള്‍. 

എന്‍കേജിങ്ങായി പോയ ഫസ്റ്റ് ഹാഫിന് ശേഷം ആവറേജായി പോയ സെക്കന്‍റ് ഹാഫാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് വിമര്‍ശകര്‍ പറയുന്നു. സെക്കന്‍റ് ഹാഫില്‍ ചിത്രം സ്ഥിരം ഇമോഷണല്‍ ഫോര്‍മാറ്റിലേക്ക് മാറി. 178 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അല്പം വലിച്ചുനീട്ടിയതായി അനുഭവപ്പെട്ടുവെന്നും, കെട്ടുറപ്പില്ലാത്ത രണ്ടാം പകുതിയും പ്രവചിക്കാവുന്ന ട്വിസ്റ്റുകളും ദുർബലമായ ക്ലൈമാക്സും ചിത്രത്തിന് തിരിച്ചടിയായെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. 

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, ചൈതു ജൊന്നലഗദ്ദ, അരുന്ധതി നാഗ്, കെ.പി.വൈ ധീന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

The highly anticipated Mammootty, Dhanush, and Sai Pallavi starrer 'O.M. Operation Mole' has opened to mixed responses on its first day of release. While Dhanush delivered a commendable performance, audiences widely praised Mammootty’s commanding screen presence as Barman Karthikeyan, his surprise dance sequence, and Sai Pallavi’s impressive debut as IPS officer Nithya Reddy. However, critics noted that after a gripping first half, the 178-minute Rajkumar Periasamy directorial falters in the second half due to a stretched runtime, predictable twists, and a weak climax. Despite applause for Sai Abhyankkar’s songs, viewers felt the background score could have been stronger to elevate the film's emotional second half.