തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വതയായി അച്ഛന്റേയും മകന്‍റേയും ചിത്രം ക്ലാഷിനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ തെലുങ്ക് ചിത്രം 'ആകാംശംലോ ഒക താര'യും മമ്മൂട്ടിയുടെ 'ഒ.എം.ഓപ്പറേഷന്‍ മോളു'മാണ് നാളെ റിലീസിനൊരുങ്ങുകയാണ്. ഇരുചിത്രങ്ങളുടെ പ്രമോഷനായി ഇരുവരും ഒന്നിച്ചൊരു വിഡിയോയിലെത്തിയിരിക്കുന്നതാണ് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിരിക്കുന്നത്. 

'എഒടി' നാളെ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി തെലുങ്കില്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ നിന്നും ഓടിയെത്തുകയാണ് ദുല്‍ഖര്‍. മമ്മൂട്ടിക്കൊപ്പം നിന്നിട്ട് 'നാളെ ഓം പടവും  റിലീസാവുന്നു' എന്ന് ദുല്‍ഖര്‍ തമിഴിലും പറയുന്നു. ശേഷം ഇരുവരും പരസ്പരം നോക്കി ചിരിക്കുകയാണ്. ഒരു സിനിമയില്‍ ഒന്നിച്ചുവന്നില്ലെങ്കിലും ഒരു വിഡിയോയിലെങ്കിലും ഇരുവരേയും ഒന്നിച്ചു കാണാനായല്ലോ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒരു സിനിമയില്‍ ഒന്നിച്ച് കാണാനാവുമോ എന്നാണ് പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. 

രാജ്​കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഒ.എം.ഓപ്പറേഷന്‍ മോളില്‍ ധനുഷ്, സായ് പല്ലവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം 'ആകാശംലോ ഒക താര' ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന കല്പന എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഒപ്പം ശ്രുതി ഹാസൻ, ഗൗതം വാസുദേവ് മേനോൻ, മുരളി ശർമ്മ, രുഹാനി ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Setting up a rare box office clash in South Indian cinema, father-son duo Mammootty and Dulquer Salmaan have delighted fans by appearing together in a playful promotional video ahead of their respective film releases tomorrow. In the viral clip, Mammootty promotes Dulquer’s Telugu film Aakasamlo Oka Tara in Telugu, while Dulquer runs in from behind to promote Mammootty’s O.M. Operation Mole in Tamil. Directed by Rajkumar Periasamy, O.M. Operation Mole also stars Dhanush and Sai Pallavi, whereas Dulquer's Aakasamlo Oka Tara, directed by Pavan Sadineni, stars Satvika Veeravalli, Shruti Haasan, and Gautham Vasudev Menon.