aot-trailer

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം 'ആകാശത്തിൽ ഒരു താരകം' (Aakasamlo Oka Tara - AOT) സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ അല്ലു അർജുനാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന കല്പന എന്ന പെൺകുട്ടിയുടെയും, അവളുടെ സ്വപ്നങ്ങൾക്ക് കരുത്തായി കൂടെ നിൽക്കുന്ന കൃഷ്ണ എന്ന യുവാവിന്റെയും യാത്രയാണ് ട്രെയിലർ അവതരിപ്പിക്കുന്നത്. ജി.വി.പ്രകാശിന്‍റെ മനോഹരമായ സംഗീത പശ്ചാത്തലത്തില്‍ വൈകാരികമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത സീതാരാമമാണോ എഒടി എന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. 

പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഒപ്പം ശ്രുതി ഹാസൻ, ഗൗതം വാസുദേവ് മേനോൻ, മുരളി ശർമ്മ, രുഹാനി ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ ബാനറിൽ സന്ദീപ് ഗുന്നം, രമ്യ ഗുന്നം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബർ 20-ന് ചിത്രം റിലീസ് ചെയ്യും.

ENGLISH SUMMARY:

Dulquer Salmaan's upcoming multi-lingual film 'Aakasamlo Oka Tara' (AOT), directed by Pawan Sadineni, has officially released its official trailer after being launched by Allu Arjun in Hyderabad. The emotional narrative follows an aspiring astronaut named Kalpana and a supportive young man named Krishna who stands by her dreams. Featuring music by G.V. Prakash Kumar and starring newcomer Saathvika Veeraravalli alongside Shruti Haasan and Gautham Vasudev Menon, the film is produced by Sandeep Gunnam and Ramya Gunnam. Slated for a pan-Indian release on November 20 across multiple languages, the project is already drawing comparisons to 'Sita Ramam' among fans.