രാമായണ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ബിജെപി നേതാവ് ആര്‍. ശ്രീലേഖ. ചിത്രത്തില്‍ പരശുരാമനായി എത്തിയത് രാമനായി അഭിനയിച്ച രണ്‍ബീര്‍ കപൂര്‍ തന്നെയാണ്. എന്നാല്‍ രണ്‍ബീര്‍ കപൂറിന് പകരം മമ്മൂട്ടി അഭിനയിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് ആര്‍. ശ്രീലേഖ രാമായണയെ കുറിച്ച് സംസാരിക്കുന്നത്.
രണ്‍ബീര്‍ നല്ലരീതിയില്‍ തന്നെ പരശുരാമനെ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിച്ചിരുന്നെങ്കില്‍ ആ കഥാപാത്രത്തിന് കൂടുതല്‍ ഇംപാക്ട് ഉണ്ടാകുമായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. രാമായണ തനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടെന്നും വിഎഫ്എക്സ് അടക്കം ചിത്രത്തിലെ എല്ലാ മേഖലകളും മികച്ചുനില്‍ക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ടോക്സിക് എന്ന സിനിമ കണ്ട് യഷിനെ താന്‍ വെറുത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ രാമായണയില്‍ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നും ശ്രീലേഖ പറഞ്ഞു. എന്നാല്‍ രാമായണയില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ ചേരാത്തതുപോലെ തനിക്ക് തോന്നിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'രാമനെ കാണിക്കുമ്പോള്‍ എന്തോ രണ്‍ബീര്‍ കപൂര്‍ ആ റോളിന് ചേരാത്തപോലെ എനിക്കൊരു തോന്നല്‍. മറ്റ് സിനിമകളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രകടനം വളരെ നന്നായിട്ടാണ് ഉള്ളത്. വളരെ നല്ല ഭാവാഭിനയമുള്ള നടനാണ് അദ്ദേഹം. എന്നാല്‍ രാമായണയില്‍ എന്തോ അത്ര നന്നായില്ല. വലിയ ഭാവങ്ങളൊന്നും അദ്ദേഹത്തിന്‍റെ മുഖത്ത് കണ്ടില്ല. ശാന്തതയാണ് എല്ലാ സമയവും. ഏത് വലിയ വികാരപരമായിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം ശാന്തമായാണ് അഭിനയിച്ചിട്ടുള്ളത്. ചിലപ്പോള്‍ സംവിധായകന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടാകാം. രാമന് ജീവനില്ലാത്തതുപോലെ തോന്നുന്നു. ലക്ഷമണന്‍ അതിനേക്കാളും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ പരശുരാമനായി വരുമ്പോള്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.'- ശ്രീലേഖ പറഞ്ഞു.