rima-kallingal-amma-association-comments

TOPICS COVERED

മലയാള സിനിമയിൽ 'അമ്മ' സംഘടനയ്ക്ക് യാതൊരുവിധ പ്രസക്തിയുമില്ലെന്ന് നടി റിമ കല്ലിങ്കൽ. അതൊരു ഗൗരവമേറിയ വേദിയല്ലെന്നും മറിച്ച് വെറുമൊരു ക്ലബ്ബ് മാത്രമായാണ് തുടക്കം മുതൽ പ്രവർത്തിച്ചിട്ടുള്ളതെന്നും റിമ കല്ലിങ്കൽ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സംഘടനയിൽ കാലാനുസൃതമായ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് താൻ ഇനി പ്രതീക്ഷിക്കുന്നില്ലെന്നും റിമ കൂട്ടിച്ചേർത്തു. 

'ഒരു കലാകാരിയായി നിലനിൽക്കാൻ ഇത്തരം സംഘടനകളുടെ സഹായം ആവശ്യമില്ലാത്തതിനാൽ ഇനി അവിടേക്ക് തിരിച്ചുപോകുന്ന പ്രശ്നമേയില്ല', റിമ പറഞ്ഞു.

സിനിമാമേഖലയിലെ സ്ത്രീകൾക്കായുള്ള ഡബ്ല്യു.സി.സി. (WCC) പോലെയുള്ള ഗൗരവകരമായ ഇടങ്ങളും ആവശ്യമെന്ന് റിമ പറയുന്നു. സാധാരണ ക്ലബ്ബ് സ്വഭാവമുള്ള ഇടത്തിൽ നിന്നും വ്യത്യസ്തമായി, സിനിമാ മേഖലയിലെ കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രത്യേക സ്പേസ്/പ്ലാറ്റ്‌ഫോം ആവശ്യമാണ് എന്ന ബോധ്യത്തിലാണ് ഡബ്ല്യു.സി.സി രൂപീകരിച്ചത്. ചലച്ചിത്ര മേഖലയിൽ ഒരു ആർട്ടിസ്റ്റ് അല്ലെങ്കിൽ ക്രിയേറ്റർ ആയി നിലനിൽക്കാൻ ഇത്തരം പരമ്പരാഗത സംഘടനകളെ മാത്രം ആശ്രയിക്കേണ്ടതില്ല എന്നും റിമ വ്യക്തമാക്കുന്നു.