lena

TOPICS COVERED

താന്‍ യഥാര്‍ഥത്തില്‍ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് നടി ലെന. വെള്ള വസ്ത്രമായിരുന്നില്ല ധരിച്ചതെന്നും സുഹൃത്തിന്‍റെ വീട്ടില്‍ ജുബ്ബയും ജീന്‍സുമിട്ടാണ് കണ്ടതെന്നും ലെന പറഞ്ഞു. അവരൊക്കെ സ്ഥിരം അയാളെ കണാറുണ്ടെന്നും ദി ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ ലെന പറഞ്ഞു.

lena-actress-new

'നമ്മളെ തന്നെ ഒരു തെളിച്ചമില്ലാതെ കണ്ടാല്‍ എങ്ങനെയിരിക്കും. 3D ആയിട്ടുള്ള ഒരു രൂപം. അത് കുറച്ചുകൂടി വ്യക്തമായി കണ്ടാൽ എങ്ങനെയായിരിക്കും, അതുപോലെ ആയിരുന്നു ഞാൻ കണ്ട ആള്‍. ജീൻസും ജുബ്ബയും ആയിരുന്നു വേഷം. അല്ലാതെ വെള്ള വസ്ത്രം ഇട്ടൊന്നുമല്ല നടന്നത്. കുറച്ചു കൊല്ലങ്ങൾക്ക് മുമ്പാണ്. എന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടായിരുന്നു. 

ഫ്രണ്ടിന്‍റെ വീട്ടിലിരിക്കുമ്പോള്‍ ഒരു വ്യക്തി കതകിലൂടെ നടന്നുവന്ന് ജനല്‍ വഴി പുറത്തേക്ക് പോയി. അത് മൂന്നാമത്തെ നിലയാണ്. അപ്പോൾ എങ്ങനെ ജനല്‍ വഴി പുറത്തേക്ക് പോകും? ഞാൻ സുഹൃത്തിനോട് അതിനെ പറ്റി ചോദിച്ചു. എന്താണ് കണ്ടതെന്ന് എന്നോട് ചോദിച്ചു. ഇത്ര പൊക്കവും വണ്ണവുമുണ്ട്, ഒരു ജുബ്ബയാണ് ഇട്ടത് എന്നൊക്കെ ഞാന്‍ പറഞ്ഞു. അത് ഇന്ന ആളല്ലേ എന്ന് എന്നോട് പറഞ്ഞു. യഥാര്‍ഥത്തിലുണ്ടായിരുന്ന ആളായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പേര് പറയാത്തത്. 

lena

ആള് മരിച്ചു പോയിട്ട് കുറച്ചു മാസങ്ങളായതേയുള്ളൂ. അവരൊക്കെ സ്ഥിരം കാണുന്നതാണ്. എന്നെ ഇടയ്ക്കിടെ കാണാൻ ഒക്കെ ആയി വരാറുണ്ടെന്ന് ഫ്രണ്ട് പറഞ്ഞു,' ലെനയുടെ വാക്കുകള്‍. 

'ഭൗമ' ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലെനയുടെ ചിത്രം. റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ വിനീത്, ദിലീഷ് പോത്തൻ, അതിഥി ബാലൻ, സാഗർ സൂര്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ENGLISH SUMMARY:

Malayalam actress Lena has shared a striking paranormal experience, claiming she once saw a real ghost at a friend's residence. Clarifying common pop-culture tropes, Lena stated that the entity was not wearing white attire, but was instead clad in a jubba and jeans. She detailed that the 3D-like figure walked right through a door and exited via a third-floor window, leaving her stunned. The actress made these candid revelations during a promotional interview for her upcoming film 'Bhauma'.