scene-movie

മലയാളി പ്രേക്ഷകരും ആവേശപൂര്‍വം വരവേറ്റതോടെ  സൂപ്പര്‍ ഹിറ്റ് സൂചന നല്‍കി  സുര്യ ചിത്രം സീന്‍.  ദീപാവലി റിലീസായി എത്തിയ ചിത്രം മിക്കവാറും സൂര്യയുടെ ഹാട്രിക് ഹിറ്റാകുമെന്നാണ് പ്രേക്ഷക പ്രതികരണം. ഇതിന് മുന്നേ റിലീസായ സൂര്യ ചിത്രങ്ങളായ 'കറുപ്പ്', 'വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്' സൂപ്പര്‍ഹിറ്റായിരുന്നു. 

nazriya-action-avatar-scene-tamil-movie

ഡി.എസ്.പി ഇൻബരാജായി മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചിരിക്കുന്നത്. സൈക്കോ വില്ലന്‍ കഥാപാത്രമായി നസ്​ലിനും പ്രകടനത്തില്‍ മികച്ചുനിന്നു. തമിഴ് അരങ്ങേറ്റം നസ്​ലിന്‍ ഗംഭീരമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. നായകനും വില്ലനും തമ്മിലുള്ള കാറ്റ് ആന്‍ഡ് മൗസ് പ്ലേ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. 

പ്ലോട്ട് ട്വിസ്റ്റുകളും ഇന്‍റർവൽ ബ്ലോക്കും ക്ലൈമാക്സ് രംഗങ്ങളും വേറെ ലെവലായി. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയം ചിത്രത്തിലെ ഒരു പ്രമുഖ മലയാളം താരത്തിന്റെ സർപ്രൈസ് കാമിയോ റോൾ ആണ്. തിയേറ്ററുകളിൽ വലിയ കൈയടിയാണ് ഈ രംഗത്തിന് ലഭിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയും തന്‍റെ കഥാപാത്രം മികച്ചതാക്കി. സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സഗരം സ്റ്റുഡിയോസും ടുഡി എന്‍റര്‍ടെയ്​മെന്‍റും ചേര്‍ന്നാണ്. ആനന്ദരാജ്, ലാൽ, രാജ് പ്രിയൻ, ജോൺ വിജയ്, ഗജരാജ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

The Diwali release film 'Scene' starring Suriya has opened to overwhelmingly positive audience responses, positioning it as the actor's third consecutive hit following 'Karuppu' and 'Viswanathan & Sons'. Directed by Jithu Madhavan, the action thriller showcases Suriya as DSP Inbaraj alongside Malayalam actor Naslen, who makes a stellar Tamil debut as a psychopathic villain. Nazriya Nazim marks a strong return to Tamil cinema after a 12-year hiatus, complemented by a lauded musical score from Sushin Shyam. The movie is also generating massive social media buzz due to an unexpected surprise cameo by a prominent Malayalam star.