ലിപ്സ്റ്റിക് ഇല്ലാതെ, മേക്കപ്പ് ഇല്ലാതെ അതും നൈറ്റി ഇട്ട് പുറത്തിറാങ്ങാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്..? അതിനെന്താ കംഫര്‍ട്ടാണ് പ്രധാനം!– ഇത്തരത്തില്‍ മറുപടി പറയുന്നവരാണ് ജെന്‍സികള്‍. അവര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്ന ഒരാളാണ് ഇൻഫ്ലുവൻസറും മോഡലുമായ ദയ സുജിത്. നൈറ്റി ഇട്ട് സിറ്റിയില്‍ പോയി താരം പണ്ടേ വൈറലായതാണ്. ഇപ്പോഴിതാ നൈറ്റിയും മേക്കപ്പുമില്ലാത്ത ലുക്കിൽ കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലും എത്തിയിരിക്കുകയാണ് താരം.

എന്ത് ധരിച്ചാലും വിലയിരുത്തുന്നവരാണ് നമുക്ക് ചുറ്റും, അപ്പോള്‍ നമുക്ക് കംഫര്‍ട്ടായത് ഇട്ടിട്ട് കുറ്റം കേട്ടാല്‍ കുഴപ്പം ഇല്ലല്ലോ എന്നാണ് ദയ പറയുന്നത്. എന്ത് വസ്ത്രം ധരിച്ചാലും ആളുകൾ ജഡ്ജ് ചെയ്യും,നല്ല വസ്ത്രം ധരിച്ചാലും നൈറ്റിയിട്ട് എത്തിയാലും ആളുകൾ അഭിപ്രായം പറയുമെന്നും ദയ പറഞ്ഞു. മറ്റുള്ളവരെ ഉപദ്രവിക്കാത്ത രീതിയിൽ സ്വന്തം ഇഷ്ടത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും പെർഫെക്റ്റായി കാണപ്പെടണമെന്ന ചിന്ത മാറ്റണമെന്നതാണ് ദയയുടെ നിലപാട്.

'സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും പെർഫെക്റ്റ് ലുക്കിൽ മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്ന ചിന്ത മാറ്റാൻ കൂടിയാണ് നൈറ്റിയിട്ട് എത്തിയത്, ഇതിലൂടെ തനിക്ക് കംഫർട്ടബിളായ വസ്ത്രം ധരിച്ച് പുറത്തുപോകാൻ മറ്റുള്ളവർക്കും ആത്മവിശ്വാസം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ദയ പറയുന്നു.

നൈറ്റിയിട്ട് പുറത്തിറങ്ങിയതിലൂടെ ആർക്കും ഉപദ്രവമുണ്ടാകുന്നില്ലല്ലോ എന്നും ദയ ചോദിക്കുന്നു. തന്റെ പോഡ്കാസ്റ്റ് ദൃശ്യങ്ങൾ കണ്ടു പ്രചോദനം ഉൾക്കൊണ്ട് നൈറ്റിയിട്ട് പുറത്തുപോയെന്ന് പറഞ്ഞ് നിരവധി പെൺകുട്ടികൾ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ദയ കൂട്ടിച്ചേര്‍ത്തു. സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകണമെന്നും മറ്റുള്ളവരുടെ വിലയിരുത്തലുകൾ കാരണം ജീവിതം നിയന്ത്രിക്കരുതെന്നും ദയ വ്യക്തമാക്കുകയാണ്.

daya-sujith-nighty-trend-podcast:

Daya Sujith podcast highlights Gen Z comfort fashion and breaking social media perfection myths by wearing a nighty. The viral influencer discussed body positivity and ignoring societal judgments in her latest interview.