TAGS

നവദമ്പതികൾക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള ഉപദേശങ്ങൾ നൽകി നടൻ സൂര്യ. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ഭാര്യയുമായി ഷോപ്പിങ്ങിന് പോകുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് സൂര്യ തമാശ രൂപേണ പറഞ്ഞത്. ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിനു പോകുമ്പോൾ ക്ഷമയോടെ കാത്തിരിക്കണമെന്നും അവരുടെ താത്പര്യങ്ങളെ പരിഗണിക്കണമെന്നും സൂര്യ പറഞ്ഞു.

'ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോൾ ആദ്യം തന്നെ വാച്ച് ഊരി വയ്ക്കണം. പിന്നീട് സമയത്തെ കുറിച്ച് ആലോചിക്കാനേ പാടില്ല. എന്നിട്ട് മിണ്ടാതെ ക്യാഷ് കൗണ്ടറിന് അരികിൽ പോയി നിൽക്കുക. അവർ ഷോപ്പിങ് എല്ലാം പൂർത്തിയാക്കിയ ശേഷം തിരികെ വരും. എന്നിട്ട് തിരഞ്ഞെടുത്ത സാധങ്ങൾ കാണിക്കും. അപ്പോൾ ഒന്നും മിണ്ടാതെ അവയെല്ലാം സ്നേഹത്തോടെ വാങ്ങി നൽകുക’- സൂര്യ പറഞ്ഞു.

അതേസമയം സൂര്യയുടെ ഷോപ്പിങ് ടിപ്പിനെക്കുറിച്ച് വിമർശനവും ഉയരുന്നുണ്ട്. എല്ലാവർക്കും നടന്റേതിന് സമാനമായ ജീവിത രീതിയല്ലെന്നും എല്ലാവർക്കും ഇത്തരം ഭാരിച്ച ഷോപ്പിങ്ങ് താങ്ങാൻ കഴിയില്ലെന്നും ചിലർ വിമർശിച്ചു. എന്നാൽ സൂര്യ വിവാഹ ജീവിതത്തിലെ ക്ഷമയേക്കുറിച്ചും പരസ്പരധാരണയെക്കുറിച്ചും തമാശ രൂപത്തിൽ പറഞ്ഞതാണ് എന്നാണ് മറ്റുചിലർ പറയുന്നത്. 

സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഇരുപതാം വിവാഹവാർഷികം അടുത്തിടെ ആഘോഷിച്ചിരുന്നു. വിവാഹ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പരസ്പരമുള്ള പ്രണയവും കരുതലും ഒട്ടും കുറയാതെ കൊണ്ടുപോകുന്ന താര ദമ്പതികൾ, തങ്ങളുടെ വിവാഹ വാഗ്ദാനങ്ങൾ പുതുക്കി സ്‌കോട്ട്‌ലൻഡിലെ ബ്ലെയർവാൻ കാസിലിൽ നടത്തിയ ആഘോഷദൃശ്യങ്ങള്‍ വൈറലായിരുന്നു. 

ENGLISH SUMMARY:

Suriya shopping tips for married couples recently sparked discussions online about patience and understanding in relationships. The famous actor shared humorous yet practical advice during a private event about accompanying wives for shopping.