shamna-kasim-rajanikanth-jailer

ജയിലർ ടുവിൽ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച അനുഭവം മനോരമ ന്യൂസുമായി പങ്കുവെച്ച് നടി ഷംന കാസിം. ആദ്യമിട്ടാണ് താൻ രജനി സാറിനൊപ്പം ജോലിചെയ്യുന്നതെന്ന് ഷംന പറയുന്നു. എന്നാൽ, ആ പാട്ട് സീൻ കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ അടുത്ത് വന്ന് പറഞ്ഞ വാക്കുകൾ ഷംന ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. 

‘അന്ന് നല്ല ടെൻഷൻ ആയിരുന്നു. സാർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ പറഞ്ഞു,  'You have a very powerful eyes' എന്ന്. അത് കേട്ടപ്പോൾ വലിയ സന്തോഷമായി. ജീവിതത്തിൽ കിട്ടിയ നല്ലൊരു കോംപ്ലിമെന്റാണത്’. ആളുകളോടെല്ലാം നന്നായി പെരുമാറുന്ന വളരെ വിനയമുള്ള അദ്ദേഹത്തിന്റെ മനോഭാവം തന്നെ ഞെട്ടിച്ചുവെന്നാണ് ഷംന പറയുന്നത്. 

ഒരു സൂപ്പർ സ്റ്റാർ ഇങ്ങനെയാണോ എന്ന് നമുക്ക് പോലും തോന്നും. എല്ലാ കലാകാരന്മാരും കണ്ട് പഠിക്കേണ്ട കാര്യമാണത്. നമുക്കൊക്കെ ഒരുപാട് ആവശ്യങ്ങളുണ്ട് എന്നാൽ, അദ്ദേഹത്തിന് യാതൊന്നുമില്ല. എല്ലാവരോടും പോയി സംസാരിക്കും. എല്ലാവരെയും കംഫർട്ട് ആക്കും. ഷംന പറയുന്നു. 

അതേസമയം, തനിക്ക് കരിയറിൽ നല്ല അവസരങ്ങൾ കിട്ടിയെന്നും താൻ വിചാരിക്കാത്ത വലിയ പ്രൊജക്ടുകൾ തന്നെ തേടി വന്നെന്നും താരം പ്രതികരിച്ചു. എന്നാൽ, മലയാളത്തിൽ നിന്നും തനിക്ക് സങ്കടമുള്ള സമയങ്ങൾ ഉണ്ടായി. അതെല്ലാം മാറ്റിയത് അന്യഭാഷാ സിനിമകളാണ്. പ്രത്യേകിച്ച് തെലുങ്ക് സിനിമ. തന്റെ പ്രസവം കഴിഞ്ഞ സമയത്തും ഒരു റീ എൻട്രി തന്നത് തെലുങ്ക് സിനിമയാണെന്നും നടി പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News provides exclusive insights from actress Shamna Kasim about her memorable experience working alongside superstar Rajinikanth in Jailer 2. She shares how his humble nature and the unexpected compliment on her expressive eyes made the project unforgettable.