onsession-hindi

കറി ബാർക്കർ സംവിധാനം ചെയ്ത് ആഗോളതലത്തിൽ അപ്രതീക്ഷത വിജയം നേടിയ ചിത്രമാണ് 'ഒബ്സെഷൻ'. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡെ നവരെറ്റെയുടേയും മൈക്കൽ ജോൺസ്റ്റന്‍റേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. ഹോട്​സ്റ്റാറിലാണ് ഒബ്സെഷന്‍ ഹിന്ദി ഡബ്ബിങ് പതിപ്പ് റിലീസ് ചെയ്യുന്നത്. 

ബോളിവുഡ് താരങ്ങളായ വരുൺ ധവാനും കൃതി സനോണുമാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം പകരുന്നത്. ഹിന്ദി പതിപ്പിന്‍റെ റിലീസിനോടനുബന്ധിച്ച് പുറത്തുവന്ന പ്രൊമോഷന്‍ വിഡിയോകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സംവിധായകൻ അമർ കൗശിക് ആണ് ഈ പ്രൊമോഷണൽ വിഡിയോകള്‍ സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രശസ്തമായ കഫേ രംഗവും വണ്‍ വിഷ് വില്ലോ രംഗവുമാണ് ഇരുവരും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. 

പ്രൊമോ വിഡിയോയിലെ കൃതിയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. നിക്കിയുടെ സങ്കീര്‍ണമായ ഭാവ വ്യത്യാസങ്ങള്‍ തന്‍റേതായ രീതിയില്‍ കൃതി മികച്ചതാക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിയറിന്‍റെ ഭയവും ആശങ്കയും നിറഞ്ഞ പ്രകടനം വരുണും നന്നായി ചെയ്തു എന്നും അഭിപ്രായമുയര്‍ന്നു. 

ചിത്രത്തിന്റെ ഒറിജിനൽ അൺകട്ട് പതിപ്പ് ഇംഗ്ലീഷിലും ഒപ്പം ഈ ഹിന്ദി ഡബ്ബിങ് പതിപ്പിലും ഒക്ടോബർ 30 മുതൽ ജിയോഹോട്ട്സ്റ്റാറിലെ പീക്കോക്ക് ഹബിൽ സ്ട്രീമിങ് ആരംഭിക്കും.

ENGLISH SUMMARY:

Director Curry Barker's critically acclaimed global hit movie 'Obsession' is set to premiere its Hindi dubbed version on JioHotstar. Bollywood stars Varun Dhawan and Kriti Sanon have lent their voices to the lead characters, originally played by Inde Navarrette and Michael Johnston. Promotional videos directed by Amar Kaushik featuring Varun and Kriti recreating iconic scenes from the film have gone viral online. Fans and critics have praised Kriti Sanon's exceptional portrayal of Nikki's complex emotional nuances alongside Varun's gripping performance.