പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.

വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസന’ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

പ്രോജക്ട് ഡിസൈനർ – ആർ  ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.

 

ENGLISH SUMMARY:

The upcoming Malayalam movie 'Harivarasanam', starring Saiju Kurup in the lead role, is all set to release worldwide on Makara Sankranti day, January 15. Directed by Rajesh Nair and scripted by Dr. K. Ambadi, the film delves into the complex interplay between faith and logical reasoning. Jointly produced by Panorama Studios and Ajith Vinayaka Films, the project features an ensemble cast including Yogi Babu, Baby Eva, Sithara Vijayan, Sampath Raj, and Joy Mathew. With music composed by Ranjin Raj, the movie promises an engaging cinematic experience blending spiritual themes and analytical perspectives.