major-ravi

TOPICS COVERED

  • രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിൽ സംഘിയായതിൽ അഭിമാനമുണ്ടെന്നും എന്നാൽ ഇന്നുവരെ താൻ എവിടെയും വർഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചുദിവസങ്ങളായി വിവാദങ്ങൾക്ക് പിന്നാലെയാണ് നടനും സംവിധായകനുമായ മേജർ രവി. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനുള്ള പദ്ധതികളെ പറ്റിയുള്ള ലൈവും അതിനുവന്ന മറുപടികളുമാണ് വിവാദങ്ങൾക്ക് കാരണം. മേജ​ർ രവിയെയും വിരമിച്ച സൈനികരെയും മോശമായി ചിത്രീകരിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുന്നത് വരെയെത്തി കാര്യങ്ങൾ. വിവാദങ്ങൾ തന്‍റെ സമാധാനത്തെ ബാധിച്ചില്ലെന്നാണ് ഇക്കാര്യത്തിൽ മേജർ രവിയുടെ നിലപാട്. 

Also Read: 'മുട്ടയുടെ കൂടെ ചെമ്പരത്തി മൊട്ടില്ലാതെ ഞാൻ കഴിക്കില്ല'; പരിഹാസ വിഡിയോയുമായി ശോഭന ജോർജ്

ഇത്തരം വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെന്നും ബാക്കിയുള്ളവ​ർ വിളിച്ച് കാര്യം പറയുമ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാന്തിവിള ദിനേശിന്‍റെ കാര്യം ഒരു തവണ വിട്ടതാണെന്നും പട്ടാളക്കാർ വിളിച്ചു പറഞ്ഞപ്പോഴാണ് കേസുമായി മുന്നോട്ട് പോകാൻ പറഞ്ഞതെന്നും അദ്ദേഹം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൻറെ പട്ടാള ജീവിതത്തെ കളിയാക്കുന്നത് അറിവില്ലായ്മയും അസൂയയും കൊണ്ടാണെന്നും അക്കാര്യങ്ങളും കാര്യമാക്കാറില്ലെന്നും മേജർ രവി വ്യക്തമാക്കി. 

'പഴയ കാലത്താണെങ്കിൽ പ്രയാസം തോന്നുമായിരുന്നു. പ്രായം കൂടുംതോറും മെച്യൂരിറ്റിയാകുന്നത് അങ്ങനെയാണ്.  വിട്ടേക്ക് അവൻ പറഞ്ഞോട്ടെ എന്നാണ് തോന്നാണ്. പറയുന്നവർക്ക് പട്ടാളത്തിലെ കുക്ക് എന്താെന്ന് പോലും അറിയില്ല.  കുക്ക് എന്ന് പറയുന്നവർ ഒരിക്കലും ഓഫീസർ ആകില്ല. പറയുന്നവന്‍റെ അസൂയയും അറിവില്ലായ്മയുമാണ് പറയുന്നത്' എന്നാണ് മേജര്‍ രവിയുടെ വാക്കുകള്‍. 

Also Read: ‘ബേക്കിങ്ങിൽ ശ്രദ്ധിക്കൂ’ എന്ന് അഹാന; ‘അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റില്ലല്ലോ’; ഫോളോവറുടെ മറുപടി

തനിക്കെതിരെ കമന്‍റിട്ട് വിദ്വേഷ പ്രചാരണമാണ് ലക്ഷ്യമെന്നും അതില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. 'കമന്റിടുന്ന പേരുകൾ നോക്കിയാൽ 90 ശതമാനവും മുസ്‍ലിം പേരുകളാണ്. പക്ഷേ അതിൽ 10 ശതമാനം പോലും മുസ്‍ലിങ്ങളില്ല. പ്രൊഫൈൽ തുറന്നു കഴിഞ്ഞാൽ ഒന്നും കാണാനുണ്ടാകില്ല. ഹേറ്റ് ക്രിയേറ്റ് ചെയ്യുകയാണ് ഇവരുടെ ഉദ്യേശം. ഞാൻ വീഴില്ല. കമ്മ്യൂണൽ വയലൻസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. എനിക്ക് സംഘി പട്ടം തന്നിട്ടുണ്ട്. അപ്പോൾ മുസ്‍ലിംകളെ  വെറുക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിൽ നിന്ന് നമ്മൾ മുസ്‍ലിംകളെ പറ്റി എന്തെങ്കിലും പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാൻ ഇന്നവരെ അങ്ങനെ ഒരു ഹെറ്റ് സ്പീച്ച് എവിടെയും നടത്തിയിട്ടില്ല' 

'ഈയിടെ ശശികല ടീച്ചർ നെടുമ്പാശേരി അപകടത്തെ പറ്റി ഒരു പരാമർശം നടത്തിയെന്ന് കേട്ടു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി എതിർക്കുന്നു. ഞാൻ സംഘി തന്നെയാണ്. എന്താണ് സംഘി എന്ന് ചോദിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ആർക്കും ഉത്തരം പറയാൻ പറ്റില്ല. സംഘിയായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം ഞാൻ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. അല്ലാതെ ഞാൻ വിദ്വേഷം പറഞ്ഞിട്ടില്ല. ഇതിനു താഴെയും കമന്റ് വരും ഇതേ നാമധാരികൾ. നീ സംഘിയാടാ എന്നും പറഞ്ഞ്..  എന്നെയത് ബാധിക്കാറില്ല. പുറത്തിറങ്ങിയാൽ ആൾക്കാരിതൊന്നും കാണുന്നില്ലെന്ന് നമുക്കറിയാം. കുറെ പണിയില്ലാത്തവന്മാർ ഫോണില്‍ തോണ്ടിയിരുന്ന്  കമന്റടിക്കുകയാണെന്നും മേജര് രവി പറഞ്ഞു. 

ENGLISH SUMMARY:

Actor and director Major Ravi has responded to recent controversies surrounding his live remarks about capturing Dawood Ibrahim and the subsequent criticisms from director Shanthivila Dinesh. Addressing the issue in a media interview, Major Ravi stated that such viral debates and online attacks do not affect his mental peace as he has grown more mature over time. He attributed the negative remarks made against his military career to sheer ignorance and jealousy from critics. Furthermore, while reiterating his pride in identifying as a 'Sanghi' for his patriotic stance, Major Ravi clarified that he has never engaged in communal hate speech or promoted religious hatred.