megha-nair

സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടേയും മേഘ നായരുടേയും വേര്‍പിരിയല്‍. മേഘ പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്‌ടര്‍ അനൂപിനൊപ്പം ഒപ്പം ഒളിച്ചോടി എന്നായിരുന്നു പ്രധാന ആരോപണം. അർദ്ധരാത്രിയിൽ അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. 

കുറച്ചു ദിവസത്തേക്ക് നിശബ്ദരായി ഇരുന്നെങ്കിലും തങ്ങളുടേതായ റീലുകളും ചിത്രങ്ങളും പങ്കുവച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു. അനൂപിനൊപ്പമുള്ള ചിത്രം മേഘ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അനൂപിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ചിരിക്കുകയാണ് മേഘ. അനൂപിന്‍റെ കൈ കോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് മേഘ പങ്കുവച്ചിരിക്കുന്നത്. 

'ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് എനിക്ക് സമാധാനം തരുന്നു, എന്‍റേത്,' എന്നാണ് ചിത്രം പങ്കുവച്ച് മേഘ കുറിച്ചത്. അനൂപിനെ ചിത്രത്തില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നതിനു പിന്നില്‍ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ മേഘ തുറന്നു പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഇതുവരെ ഇരുവരും തയാറായിട്ടില്ല. അതേസമയം തന്‍റെ റീലുകളുമായി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ് അഖില്‍ എന്‍ആര്‍ഡി. 

ENGLISH SUMMARY:

Megha Nair has once again surfaced on social media by sharing an affectionate photograph holding hands with Anoop, bringing their controversial relationship back into the spotlight. This comes after widespread social media discussions surrounding her abrupt separation from her former partner, actor and influencer Akhil NRD. Captioning the picture, Megha expressed that holding Anoop's hand brings her deep peace amidst a chaotic world and lovingly referred to him as her own. While Akhil continues to stay active on social media with his content, Megha previously stated that undisclosed reasons led her to leave his home.