പുലര്‍ച്ചെയുള്ള പടക്കം പൊട്ടിക്കലിനും ഉച്ചത്തില്‍ വക്കുന്ന സംഗീതത്തിനുമെതിരെ നടി ദിവ്യ സ്പന്ദന. ബെംഗളൂരുവില്‍ നിന്നുമുള്ള വിഡിയോ സഹിതമാണ് പ്രതിഷേധം അറിയിച്ച് നടി പോസ്റ്റ് പങ്കുവച്ചത്. സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസിൽ ദിവ്യ പരാതി നല്‍കി.  

വ്യാഴാഴ്ച പുലർച്ചെ വരെ ഉച്ചത്തിലുള്ള സംഗീതവും പടക്കം പൊട്ടിക്കലും തുടർന്നതിനെത്തുടർന്നാണ് ഇവർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പങ്കുവെച്ച വിഡിയോകളിൽ പടക്കം പൊട്ടിക്കലും സംഗീതവും ഇപ്പോഴും സജീവമായി നടക്കുകയാണെന്ന് രമ്യ പറഞ്ഞു. പുലർച്ചെ 5:23 വരെ ഈ ശല്യം തുടര്‍ന്നു. ശബ്ദം വരുന്നത് സമീപത്തെ ജെസി നഗര ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ നിന്നാണെന്നും ദിവ്യ വ്യക്തമാക്കി.  

രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെ പടക്കം പൊട്ടിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ടെന്ന് രമ്യ ചൂണ്ടിക്കാട്ടി. പ്രത്യേക അനുമതിയോടെയാണെങ്കിൽ പോലും അർദ്ധരാത്രിക്ക് ശേഷം ലൗഡ് സ്പീക്കറുകൾ അനുവദനീയമല്ല. സമീപത്ത് ആശുപത്രികളും മുതിർന്ന പൗരന്മാരും കുട്ടികളും താമസിക്കുന്നതാണെന്നും ദിവ്യ പറഞ്ഞു. 

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് പാര്‍ക്ക് അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ പാർക്ക് രാവിലെ 10:00 മുതൽ വൈകിട്ട് 7:00 വരെ മാത്രമേ പ്രവർത്തിക്കൂ എന്നും, പരിസരത്ത് പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. ഗ്രൗണ്ടിൽ പ്രാദേശിക നിവാസികൾ സംഘടിപ്പിച്ച 100 വർഷത്തിലേറെ പഴക്കമുള്ള ഒരു പരമ്പരാഗത വാർഷിക ഉത്സവത്തിന്റെ ഭാഗമായാണ് പടക്കം പൊട്ടിച്ചതും പാട്ട് വെച്ചതുമെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

ENGLISH SUMMARY:

Kannada actress and politician Divya Spandana (Ramya) took to social media to voice her frustration over relentless firecracker bursting and blaring music late into the night in Bengaluru. She officially lodged a complaint with the Bengaluru City Police after the disturbance persisted near her residence until 5:23 AM. Highlighting that Supreme Court guidelines strictly prohibit fireworks between 10:00 PM and 6:00 PM, she pointed out the severe inconvenience caused to patients, senior citizens, and children. Meanwhile, local police clarified that the noise originated from a century-old traditional annual festival organized by residents at a nearby school ground.