• കാൻസർ ചികിത്സയുടെ ഭാഗമായുള്ള ആറു കീമോയും യാതൊരു തടസ്സവുമില്ലാതെ വിജയകരമായി പൂർത്തിയാക്കിയതായി രേണു സുധി.

അവസാന കീമോയും പൂര്‍ത്തിയായതായി കാൻസർ ചികിത്സയിലുള്ള രേണു സുധി. സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാര്‍ഥന കൊണ്ടാണ് കാന്‍സര്‍ സര്‍വൈറായി സംസാരിക്കാന്‍ സാധിക്കുന്നതെന്നു ദൈവമാണ് ഇവിടെ എത്തിച്ചതെന്നും രേണു സുധി പുതിയ വിഡിയോയില്‍ പറഞ്ഞു. ആറു കീമോയും പൂര്‍ത്തിയായി രേണുസുധിക്ക് ഇനി സര്‍ജറിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

'െചറിയ ബുദ്ധിമുണ്ടായെങ്കിലും കീമോ ചെയ്യാന്‍ പറ്റി. ദൈവാനുഗ്രാഹം കൊണ്ടു മാത്രമാണ് ആറു കീമോയും പൂര്‍ത്തിയാക്കാന്‍ പറ്റിയത്. ഓരോ പ്രാവശ്യം കീമോ കഴിയുമ്പോഴും ആരോഗ്യ പ്രശ്നം ഉണ്ടാകുമ്പോള്‍ െടന്‍ഷനാകും. 21 ദിവസം ഗ്യാപില്‍ കീമോ പൂര്‍ത്തിയാക്കണം. ഒരു ബുദ്ധിമുട്ട് ഇല്ലാതെ ആറു കീമോയും പൂര്‍ത്തിയാകാന്‍ പറ്റി' രേണു സുധി പറഞ്ഞു. ചികിത്സയുടെ അടുത്ത ഘട്ടം സര്‍ജറിയാണെന്നും തീയതി കിട്ടിയാല്‍ അറിയിക്കാമെന്നും രേണുസുധി പറഞ്ഞു. 

'അഞ്ചാമത്തെ കീമോ വളരെ ബുദ്ധിമുട്ടാക്കി. തീര്‍ന്നെന്നാണ് കരുതിയത്. രക്തത്തിന്‍റെ കൗണ്ട് കുറഞ്ഞു. പ്ലേറ്റ്ലെറ്റ് ഡൗണായി. രക്തം കയറ്റി. രക്ത പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കീമോ കഴിഞ്ഞു. ചെറുതായി മുടി വളരാന്‍ തുടങ്ങി. ഇനി സര്‍ജറിയാണ്. സര്‍ജറിയുടെ കൂടെ വലതുഭാഗത്തെ ബ്രസറ്റ് റിമൂവ് ചെയ്യുമെന്നും രേണു സുധി പറഞ്ഞു. 

ENGLISH SUMMARY:

Cancer survivor Renu Sudhi has announced that she has successfully completed her sixth and final round of chemotherapy. She expressed heartfelt gratitude to everyone whose prayers and support helped her through the grueling treatment process, acknowledging divine grace for her recovery. Facing physical challenges like low blood counts and platelet drops during the fifth cycle, she managed to overcome them with medical assistance. Doctors have now scheduled the next phase of her medical journey, which involves upcoming surgery.