prem-nazir-photo

TOPICS COVERED

നിത്യഹരിതനായകന്‍ പ്രേം നസീറിന്‍റെ ജന്മശതാബ്ദി നാലുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രേംനസീറിന് ആദരം അര്‍മിച്ച് പ്രത്യേക പ്രദര്‍ശനവുമുണ്ടാകും.

മൂന്നര പതിറ്റാണ്ട് കാലം മലയാള സിനിമയെ ചലിപ്പിച്ച നിത്യഹരിതനായകന്‍ പ്രേം നസീറിന് നൂറുവയസ്സോ. വിശ്വസിക്കാനാവുന്നില്ല. മലയാളിയുടെ നിത്യഹരിത സൗന്ദര്യത്തെ നൂറിന്‍റെ നിറവില്‍ ആദരിച്ച് ആഘോഷിക്കാനാണ് സാംസ്കാരിക വകുപ്പിന്‍റെ തീരുമാനം.

ഡിസംബര്‍ 11ന് തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേളയോടെ തുടങ്ങുന്ന ആഘോഷം നസീറിന്‍റെ ജന്മദിനമായ അടുത്തവര്‍ഷം ഏപ്രില്‍ ഏഴിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിപുലമായ ചടങ്ങോടെ സമാപിക്കും. ഐഎഫ്എഫ്കെയില്‍ ഇത്തവണ നസീറിന് ആദരമായി ചലച്ചിത്രപ്രദര്‍ശനം ഒരുക്കും.

മന്ത്രി പി.സി.വിഷ്ണുനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി, കെഎസ്എഫ്.ഡി.സി, പ്രേംനസീര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള്‍  പങ്കെടുത്തു.ചിറയിന്‍കീഴിലെ നസീര്‍ സ്മാരക നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു. 

 

 

 

നസീറിന്‍റെ ജന്മദിനത്തില്‍, അടുത്തവര്‍ഷം ഏപ്രില്‍ ഏഴിന് സംസ്ഥാനത്തെ തീയറ്ററുകളില്‍ നസീര്‍ സിനിമകള്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുമെന്ന് തീയറ്റര്‍ ഉടമകളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

Kerala Government Announces Prem Nazir Centenary Celebrations: