അസാധാരണ അഭിനശൈലിയിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച നടനാണ് നാനാ പാടേകര്‍. നടന്‍ എന്ന വിശേഷത്തിില്‍ മാത്രമൊതുങ്ങുന്നതയിരുന്നില്ല അദ്ദേഹത്തിന്‍റെ വ്യക്തിത്വം. പ്രതിഫലത്തിന്‍റെ നല്ലരംശം നാം ഫൗണ്ടേഷന്‍ എന്ന സ്വന്തം സംഘടനയിലൂടെ സാമൂഹ്യസേവന പ്രര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു.
വെള്ളിത്തിരയില്‍ അതുല്യനടന്‍. പുറത്ത് പച്ചമനുഷ്യന്‍. അതായിരുന്നു നാനാ പാടേക്കര്‍. അങ്ങനെയുള്ള കലാകാന്മാര്‍ അപൂര്‍വത്തിലവൂര്‍വം. മഹാരാഷ്ടയിലെ മുരുദ് ജന്‍ജിറ ഗ്രാമത്തിലെ സാധാരക്കാരനില്‍ നിന്ന് രാജ്യം ആദരിക്കുന്ന നടനിലേക്കുള്ള യാത്ര വാസ്തവത്തിലൊരു പാഠപുസ്തകമാണ്. മഹാരാഷ്ട്രയുടെ സമ്പന്നമായ നാടകപ്രസ്ഥാനത്തിലൂടെയാണ് കലാജീവതത്തിന്‍റെ തുടക്കം. നട് സമ്രാട് എന്ന നാടകം വഴിത്തിരിവായി. മറാഠി സിനിമയില്‍ അരങ്ങേറ്റം.
സഹപ്രവര്‍ത്തകയും സുഹൃത്തുമായ സ്മിത പാട്ടീലാണ് ഹിന്ദി സിനിയുടെ വിശാലലോകത്തേയ്ക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ 1978ൽ ഗമൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ ആഗമനം. പിന്നെ ചെറിയ ചെറി വേഷങ്ങള്‍. 1988ല്‍ മീരാ നായരുടെ സലാം ബോംബെയിലെ വേഷം വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം പരിന്ത എന്ന ചിത്രത്തിലൂടെ മികച്ച രണ്ടമത്തെ നടനുള്ള ദേശീയ പുരസ്കാരം. 1994 ലെ ക്രാന്തിവീര്‍ കരിയറിലെ മറ്റൊരു നിർണായക ഘട്ടമായി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 1996ല്‍ അഗ്നിസാക്ഷിയിലൂടെ വീണ്ടും മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. അങ്ങനെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ.
ഇതിതിനിടെ വിവിധ കഥാപാത്രങ്ങള്‍. ഷാരൂഖാ– ജൂഹി ചൗള ജോടികളുടെ ഹിറ്റ് ചിത്രമായ രാജു ബന്‍ഗയാ ജന്റില്‍ മാന്‍ എന്ന ചിത്രത്തിലെ വേഷം എടുത്തുപറയേണ്ടത്. മഹാരാഷ്ട്ര പൊലീസിലെ എന്‍കൗണ്ടര്‍ വിദ്ധഗ്ധനായി വന്ന അബ് തക് ഛപ്പന്‍, അപഹരണ്‍, ശക്തി ദ പവര്‍, ടാക്സി 9211' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്‍റെ അഭിനയശേഷിയുടെ മറ്റൊരു മുഖം അദ്ദേഹം അവതരിപ്പിച്ചു. ഖാമോഷിയില്‍ സംസാരശേഷിയില്ലാത്തയാളായി അഭിനയിക്കാന്‍ മാസങ്ങളോളം ആംഗ്യഭാഷ പഠിച്ചു. വജൂദ് എന്ന സിനിമയില്‍ മാധുരി ദീക്ഷിതിനായി പറയുന്ന സംഭാഷണം ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പഠന വിഷയം. അതേക്കുറിച്ച് ഒരിക്കല്‍ മനോരമ ന്യൂസിനോടുതന്നെ അദ്ദേഹം സംസാരിച്ചു.
യശ്വന്തിലെ ഏക് മഛര്‍.... എന്നുതുടങ്ങുന്ന വരികളും ഏറെ ശ്രദ്ധേയം. കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അയാളുടെ അന്തസംഘർഷവും വേദനയും കോപവും സങ്കടവുമൊക്കെ ഒരുപോലെ പുറത്തെടുക്കുന്ന അഭിനയശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. 1991ൽ പ്രഹാര്‍ ദ ഫൈനല്‍ അറ്റാക്ക് സംവിധാനം ചെയ്തുകൊണ്ട് നാനാ സംവിധായകന്‍റെ കുപ്പായവും അണിഞ്ഞു.
സിനിമയിലെ വിജയത്തിൽ തുടങ്ങുന്നതോ ഒടുങ്ങുന്നതോ അല്ല ആ ജീവിതം. ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാർഗിൽ യുദ്ധകാലത്തും അദ്ദേഹം സൈനികരോടൊപ്പം സേവനസന്നദ്ധനായി. നാം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ കർഷകക്ഷേമം, ജലസംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. 2013ൽ ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. പല അഭിമുഖങ്ങളിലും അദ്ദേഹം മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഓര്‍മപ്പെടുത്താറുണ്ട്. ജീവിതം മുഴുവന്‍ കണ്ണാടി തുടച്ചുകൊണ്ടിരുന്നു. പക്ഷേ ചെളി സ്വന്തം മുഖത്തായിരുന്നു. അതൊരു ഓര്‍പ്പെടുത്തലാണ്.