siva-raj-kumar
  • തീപൊള്ളലിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്‌കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ ബെയിലിന്റെ പ്രമോഷനിടെയാണ് സംഭവം

തീപൊള്ളലിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്‌കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ ബെയിലിന്റെ പ്രമോഷനിടെയാണ് സംഭവം. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കർണാടകയിലെ ചിത്രദുർഗയിലെ തിയറ്ററിൽ എത്തിയതായിരുന്നു താരം. പൊടുന്നനെ തിയറ്ററിനകത്ത് ആരാധകരിൽ ചിലർ കത്തിച്ച പടക്കത്തിൽ നിന്നും തീ ഉയരുകയായിരുന്നു. എന്നാൽ തീപിടുത്തത്തിൽ ശിവ രാജ്‌കുമാറിന് പൊള്ളലേറ്റില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

അപകടമുണ്ടായിട്ടും താരം തിയറ്റർ മാനേജ്മെന്റിനെയും ആരാധകരെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് പുറത്തേക്ക് പോകുന്നത്. തങ്ങളുടെ പ്രിയതാരത്തെ കാണാനായി നൂറുകണക്കിന് ആരാധകരായിരുന്നു തിയറ്ററിന്റെ ചുറ്റം ഒത്തുകൂടിയത്. അപകടത്തിന് മുൻപുള്ള വീഡിയോയിൽ ശിവ രാജ്‌കുമാർ കാറിന്റെ സൺറൂഫിൽ കയറിനിന്ന് ആരാധകരെ അഭിസംബോധന ചെയ്യുന്നതും കാണാം. മാലകളും പൂച്ചെണ്ടുകളും ആർപ്പുവിളികളോടും കൂടിയാണ് ആരാധകർ നടനെ സ്വീകരിച്ചത്. 

എന്നാൽ തിയറ്ററിന്റെ അകത്ത് കടന്നപ്പോഴാണ് അപകടം ഉണ്ടാകുന്നത്. പടക്കത്തിൽ നിന്ന് തീ പടർന്നപ്പോൾ തന്നെ ശിവ തലയും മുഖം പൊത്തി രക്ഷപ്പെടുന്നത് മറ്റൊരു വീഡിയോയിൽ കാണാം. അപടത്തിൽ ആർക്കുംതന്നെ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ സുരക്ഷയിൽ നിരവധി ആളുകളാണ് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. സുരക്ഷാക്രമീകരണങ്ങളിൽ തിയറ്റർ മാനേജ്മെന്റിനും മറ്റും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഭാഗ്യം കൊണ്ടുമാത്രമാണ് പൊള്ളലേൽക്കാതെ ഇരുന്നതെന്നും ഇനിമുതൽ കൂടുതൽ ശ്രദ്ധവേണമെന്നും ആരാധകർ പറയുന്നു. 

കാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സക്ക് വേണ്ടി ശിവ രാജ്‌കുമാർ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. കന്നടയിൽ ബേയിൽ എന്ന ചിത്രത്തിലും തെലുങ്കിൽ പെഡ്ഢിയിലും അഭിനയിച്ചതുകൊണ്ടാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 

ENGLISH SUMMARY:

Kannada superstar Shiva Rajkumar narrowly escaped a fire accident during the promotion of his latest movie, Baeyi. The incident occurred when fireworks ignited unexpectedly within the theatre premises, but the actor thankfully sustained no injuries.