Image: Gayathri R Suresh, Instagram

Image: Gayathri R Suresh, Instagram

  • ഏറ്റവും വേദന തന്നത് പ്രണയം, ആദ്യ ആഴ്ചയില്‍തന്നെ മോശം അനുഭവം, ഗായത്രി സുരേഷ് പറയുന്നു

ജീവിതത്തില്‍ ഏറ്റവും വേദന നേരിടേണ്ടിവന്നത് ഒരു പ്രണയബന്ധത്തില്‍ നിന്നായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ജീവിതത്തില്‍ പലരും തന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് കാമുകന്‍ തന്നെയായിരുന്നുവെന്ന് ഗായത്രി പറയുന്നു. പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെന്നോട് ചോദിച്ചത് എയ്ഡ്സ് ഉണ്ടോയെന്നാണ്, ആ സെക്കന്‍ഡില്‍ തന്നെ അയാളെ ഒഴിവാക്കി, എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുമോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു. 

Also Read: 'എന്നെ കൂടോത്രം ചെയ്യുന്നവന്റെ ശിരസ് പിളർന്ന് അന്തരിക്കണേ...' ആശുപത്രിയിൽ നിന്നുള്ള വീഡിയോ

ഞാൻ തൃശൂരും അയാൾ എറണാകുളം സ്വദേശിയുമായിരുന്നു, എന്നാല്‍ താനുമായി പ്രണയത്തിലായിരിക്കുന്ന ആ സമയം തന്നെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും ഏറെ വിവാദമായ കാറപകടത്തിനുശേഷമാണ് ആ ബന്ധം ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതെന്നും നടി വെളിപ്പെടുത്തി. ബിഗ്ബോസ് ഷോയ്ക്കിടെയുള്ള ചോദ്യത്തിനായിരുന്നു ഗായത്രിയുടെ തുറന്നുപറച്ചില്‍. 

നിങ്ങളെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരാളോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും പറയുക എന്നായിരുന്നു ചോദ്യം. തുടര്‍ന്നാണ് നടി തന്റെ പ്രണയബന്ധത്തെക്കുറിച്ചും നേരിട്ട മാനസികാഘാതത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. അത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അതൊരു സിറ്റ്വേഷൻഷിപ്പ് മാത്രമായിരുന്നുവെന്നും ഗായത്രി പറയുന്നു. 

എല്ലാവരിലേയും റെഡ് ഫ്ലാഗ് തനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറുണ്ടെന്നും എങ്കിലും മൂന്ന് അവസരം നല്‍കുമെന്നും ഗായത്രി പറയുന്നു. അയാള്‍ക്കും മൂന്ന് അവസരങ്ങള്‍ നല്‍കി, അതുമൂന്നും ശരിയായില്ലെങ്കില്‍ അയാളെ ജീവിതത്തില്‍ നിന്നങ്ങ് ഒഴിവാക്കുമെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. അയാള്‍ക്ക് എറണാകുളത്ത് മറ്റൊരു ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ട സമയത്ത് എനിക്കും കുറച്ച് മോശം ശീലങ്ങളൊക്ക ഉണ്ടായിരുന്നു. ഞാനും നല്ലൊരു മനുഷ്യത്തിയാണെന്നൊന്നും പറയുന്നില്ല, പക്ഷേ നന്‍മയുള്ള മനസുണ്ട്, ആരേയും ഉപദ്രവിക്കാറില്ല, ആ സമയത്ത് ഇയാൾ എന്നിൽ നിന്നും അകന്നു. പക്ഷേ എനിക്ക് ഇയാെള കണ്ടേ പറ്റൂ. അങ്ങനെ ഞാനും ഇയാളും കാറിൽ പോകുന്ന സമയത്താണ് കാറപകടവും തുടർന്നുള്ള വിവാദങ്ങളും ഉണ്ടാകുന്നത്.

പിന്നാലെ സംഭവമറിഞ്ഞ് പൊലീസെത്തി അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തിരികെ വന്നതിനുശേഷം എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി. അതാണ് എനിക്ക് ഏറ്റവും ആഘാതമുണ്ടാക്കിയത്. അതുകൊണ്ട്, അയാളെ വീണ്ടും കാണുകയാണെങ്കിൽ, ഞാൻ പറയും വളരെയധികം നന്ദി എന്ന്. അയാളുടെ കാമുകി അനുഭവിക്കുന്നത് നാര്‍സിസ്റ്റിക് ബന്ധമായിരിക്കും, അത്തരത്തിലുള്ള മാനസിക പീഡനങ്ങളെല്ലാം ഉണ്ടായിരുന്നു, അതുകൊണ്ട് അയാളോട് മറ്റൊരാളെ തേടിപോയതിനു നന്ദിയെന്ന് ഇന്നുപറയും. ആ ബന്ധം വളരെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ മെച്ചപ്പെടാനും വളരാനും ഞാൻ അതിനുശേഷം തീരുമാനിച്ചു–ഗായത്രി പറയുന്നു. 

 

‘He Asked Me If I Had AIDS in the First Week of Our Relationship’; Gayathri Suresh Opens Up About Past Love:

Actress Gayathri Suresh has opened up about a past romantic relationship that she says caused her the deepest emotional pain. She recalled that within the first week of the relationship, the man asked her whether she had AIDS, and although she initially decided to walk away, she later continued the relationship.