bhagyalakshmi-song

TOPICS COVERED

എതിര്‍പ്പുകളുണ്ടായിട്ടും പല സിനിമകള്‍ക്കും ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവം പങ്കുവക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചില ഡയലോഗുകള്‍ പറയുമ്പോള്‍ ക്രിഞ്ചടിച്ചുവെന്നും സ്ത്രീവിരുദ്ധമാ ഡയലോഗുകളോട് തുറന്ന എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആര്‍ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ തുറന്നുപറച്ചില്‍. 

'ഭാവനയ്ക്ക് ഡബ്ബ് ചെയ്തപ്പോള്‍ ക്രിഞ്ചായി തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്. 

ഡയലോഗ്സ് ഒക്കെ പറയാന്‍ ക്രിഞ്ച് ഉള്ള ചില പടങ്ങളുണ്ട്. ഭയങ്കര പേര് കേട്ട സിനിമയാണ്. അതില്‍ 'സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്‍റെ കാല്‍ക്കീഴിലാണ്' എന്നെക്കെയുള്ള ഡയലോഗുണ്ട്. അയ്യോ അതൊക്കെ എനിക്ക് പറ്റില്ല എന്ന് പറയും. അപ്പോള്‍ എന്നോട് മിണ്ടാതെ ഒന്ന് ഡബ്ബ് ചെയ്യ് എന്ന് പറയും. ചെറുപ്പത്തിലൊക്കെ ഞാന്‍ ഇത് എന്ത് വൃത്തിക്കെട്ട ഡയലോഗ് ആണ് എന്ന് പറയുമായിരുന്നു. 

മമ്മൂക്കയുടെ സിനിമയിലെ ആ ഒരു ഡയലോഗുണ്ട്, അത് ഞാനാണ് പറഞ്ഞിരിക്കുന്നത്. ആ സമയത്തൊക്കെ ഞാൻ എതിർപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഷോട്ടൊക്കെ ക്ലോസായതുകൊണ്ട് നമുക്ക് ഡയലോഗ് പറയുക എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. മാത്രമല്ല, അവിടെ ഒന്നും നമ്മൾ ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം ചിലപ്പോൾ അങ്ങനെയായിരിക്കും. അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

ENGLISH SUMMARY:

Renowned dubbing artist Bhagyalakshmi shared her experiences of voicing misogynistic film dialogues despite having personal reservations and strong objections. Speaking in a recent interview, she revealed feeling uncomfortable and cringing while dubbing for certain characters played by actresses like Bhavana and Kavya Madhavan. She recalled expressing dissent against cringey lines that subordinated women, including a famous dialogue in a Mammootty film. However, she noted that because those were close-up shots and essential to the specific characterizations, she had no choice but to complete the work as a professional.