Image: Vijay Deverakonda, Instagram

  • വിജയ് ദേവരകൊണ്ട– രശ്മിക ദമ്പതികളുടെ വിവാഹശേഷമുള്ള ആദ്യചിത്രം രണബാലി റിലീസിനൊരുങ്ങുന്നു. പ്രണയത്തെക്കുറിച്ച് നിലപാട് പറഞ്ഞ് ദമ്പതികള്‍

വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും ഭാര്യ രശ്മിക മന്ദാനയും. രണബാലി എന്ന ചിത്രം ഈ മാസം 16നാണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിനു മുന്നോടിയായി ഇരുവരും പങ്കെടുത്ത പോഡ്കാസ്റ്റില്‍ നിന്നുള്ള പ്രണയത്തെക്കുറിച്ചുള്ള സംഭാഷണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്.

Also Read: മോഹൻലാലുമായി ക്ലാഷ് ഒഴിവായി, പകരം ദുൽഖർ; ഏറ്റുമുട്ടാന്‍ അച്ഛനും മകനും; മമ്മൂട്ടി ചിത്രത്തിന് എതിരാളി


പ്രണയത്തിന്‍റേയും സ്നേഹത്തിന്‍റേയും കാര്യത്തില്‍ ഏറ്റവും പക്വതയുള്ള വ്യക്തിയാണ് രശ്മിക മന്ദാനയെന്ന് സംഭാഷണത്തിനിടെ വിജയ് ദേവരകൊണ്ട പറയുന്നു. ബന്ധങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അവള്‍ക്ക് വ്യക്തമായ ധാരണയുണ്ട്, ‘ദിവസവും പത്തുപതിനഞ്ചു തവണയെങ്കിലും എന്നോട് ഐ ലവ് യൂ പറയും, അതിന് പ്രതികരിക്കേണ്ടതും ഏറെ പ്രധാനമാണെന്നും വിജയ് പറയുന്നു’.

താന്‍ ആ പ്രണയം എപ്പോഴും അനുഭവിക്കുന്നുണ്ടെങ്കിലും ഇനി പറയേണ്ടതില്ല എന്ന് കരുതരുതെന്നാണ് അവളുടെ നിലപാടെന്നും വിജയ് ദേവരകൊണ്ട രശ്മികയെക്കുറിച്ച് പറയുന്നു. ജീവിതത്തിന്‍റെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ചെറുതും വലുതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ ഓര്‍മിപ്പിക്കുന്നത് രശ്മികയാണെന്നും വിജയ് പറയുന്നു. സ്നേഹിക്കുന്ന ആളുകള്‍ക്കായി മനുഷ്യരെന്ന നിലയില്‍ എപ്പോഴും പരിശ്രമിക്കണമെന്നും സ്വന്തം വീട്ടിലുള്ളവരേക്കാള്‍ മറ്റെല്ലാവര്‍ക്കുമായി നമ്മള്‍ സമയവും പരിശ്രമവും നല്‍കാറുണ്ടെന്നും രശ്മിക പറയുന്നു.

വിവാഹം കഴിഞ്ഞാല്‍ പലപ്പോഴും പങ്കാളിയോടുള്ള സുഖാന്വേഷണം പോലും പലരും നിര്‍ത്താറുണ്ടെന്നും പങ്കാളിക്ക് ഇതൊക്കെ അറിയാമല്ലോ എന്നാവും ചിന്തയെന്നും രശ്മിക പറയുന്നു. പക്ഷേ ഒരു ബന്ധത്തിന്‍റെ ദൃഢതയ്ക്ക് ഈ അന്വേഷണവും വളരെ അനിവാര്യമാണെന്ന് രശ്മിക പറഞ്ഞു. ജീവിതത്തിലെ പല കാര്യങ്ങളും നമ്മളെ വ്യത്യസ്ത ദിശയിലേക്ക് കൊണ്ടുപോയേക്കാമെന്നും അതില്ലാതിരിക്കാന്‍ പ്രണയം കാത്തുസൂക്ഷിക്കണമെന്നും രശ്മിക പറയുന്നു.

ഒരു പ്രണയ ബന്ധത്തിലോ ദാമ്പത്യത്തിലോ എത്രത്തോളം സന്തുഷ്ടരാണെങ്കിലും, കുട്ടികളുണ്ടെങ്കിലും, പങ്കാളിക്കുവേണ്ടി ചെറിയ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും അതാണ് പ്രണയമെന്നും എല്ലാം അനായാസമായി സംഭവിക്കണമെന്നും രശ്മിക കൂട്ടിച്ചേര്‍ക്കുന്നു. രണബാലിയുടെ റിലീസിനു മുന്നോടിയായി പ്രകാര്‍ ഗുപ്തയുടെ പോഡ്കാസ്റ്റില്‍ പങ്കെടുത്താണ് പ്രണയത്തെക്കുറിച്ചുള്ള നിലപാടുകള്‍ താരദമ്പതികള്‍ തുറന്നുപറഞ്ഞത്. രണബാലി 1876–78 കാലത്തെ ഭീകരമായ മദ്രാസ് ക്ഷാമത്തെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ദമ്പതികള്‍.

‘She Says I Love You 10–15 Times a Day’: Vijay Deverakonda on Rashmika and Love:

Vijay Deverakonda and Rashmika Mandanna, who are set to share the screen after their marriage, have spoken candidly about love, affection and relationships ahead of their upcoming film Ranabaali. Vijay said Rashmika is one of the most emotionally mature people he knows and that she tells him “I love you” around 10–15 times a day, stressing that responding to such expressions of love is equally important