boombang-elephant

Credit: BoomBaangh

 

ആന കുത്തിക്കൊന്നാൽ കുത്തേൽക്കുന്നയാളുടെ പോയിന്റ് ഓഫ് വ്യൂ എങ്ങനെയായിരിക്കും? കൗതുകത്തിന്‍റെ പേരിൽ ഇത് പരീക്ഷിച്ചിരിക്കുകയാണ് ന്യൂസീലൻഡിലെ മലയാളി വ്ലോഗർ ബൂംബാംഗ്. 24 കിലോയിലേറെ ഭാരമുള്ള ആഫ്രിക്കൻ ആനയുടെ കൊമ്പ് നെഞ്ചിൽ വച്ച് പരീക്ഷിക്കുന്ന വിഡിയോയാണ് ബൂംബാംഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആഫ്രിക്കൻ യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങളാണിത്.

വിഡിയോയിൽ നിലത്ത് കിടക്കുന്ന ബൂംബാഗ്, ആന കുത്തിയാൽ എന്തായിരിക്കും അനുഭവം എന്നറിയാൻ കൊമ്പ് നെഞ്ചിൽ വച്ച് നോക്കുകയാണ്. രണ്ട് പേർ ചേർന്ന് ഏറെ പണിപ്പെട്ടാണ് കൊമ്പ് പിടിച്ചുനിൽക്കുന്നത്. പിന്നീട് കൊമ്പ് പതിയെ നെഞ്ചിൽ വയ്ക്കാൻ ബൂംബാംഗ് ആവശ്യപ്പെടുന്നു. കൊമ്പ് നെഞ്ചിൽ വച്ചതോടെ അതിന്‍റെ ഭാരം താങ്ങാനാകാതെ ബൂംബാംഗ് ഉറക്കെ കരയുന്നതും വിഡിയോയിൽ കാണാം.
മിഠായി തരാമെന്ന് മഞ്ഞസാരിക്കാരി; വേണ്ടെന്ന് പറഞ്ഞപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ചു; കടിച്ച് ഓടിരക്ഷ... 

കൊമ്പ് നെഞ്ചിൽ വയ്ക്കുമ്പോൾ ഏകദേശം എട്ട് കിലോയോളം ഭാരം തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് ബൂംബാംഗ് പറയുന്നത്. കൊമ്പിന് മൂർച്ചയില്ലെങ്കിലും 24 കിലോയോളം ഭാരമുള്ള കൊമ്പിനൊപ്പം ടൺ കണക്കിന് ഭാരമുള്ള ആനയുടെ ശക്തിയും വേഗതയും ചേർന്നാൽ ഒരു കുത്തിന്‍റെ ആഘാതം എത്രത്തോളം ഭീകരമായിരിക്കുമെന്ന് ബൂംബാംഗ് വിഡിയോയിൽ പറയുന്നു.

സൗത്ത് ആഫ്രിക്ക, ബോട്സ്വാന, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങൾ ബൂംബാംഗ് സന്ദർശിച്ചിട്ടുണ്ട്. മൃഗവേട്ട, പാചകം, വൈൽഡ്‌ലൈഫ് സഫാരി എന്നിവയുൾപ്പെടെയുള്ള യാത്രാദൃശ്യങ്ങളും വ്ലോഗുകളും അദ്ദേഹം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

 

ആഫ്രിക്കൻ ആനകൾക്ക് സാധാരണയായി നിരവധി ടൺ ഭാരമുണ്ടാകും. മുതിർന്ന ആഫ്രിക്കൻ ആനകളുടെ കൊമ്പുകൾക്കും ഗണ്യമായ ഭാരമുണ്ടാകാം. എന്നാൽ ആന കുത്തുമ്പോൾ ഉണ്ടാകുന്ന ആഘാതം കൊമ്പിന്‍റെയോ ആനയുടെ ശരീരഭാരത്തിന്‍റെയോ നേരിട്ടുള്ള കണക്കായി മാത്രം കാണാനാകില്ല. ആനയുടെ പേശിബലം, ചലനവേഗം, ശരീരത്തിന്‍റെ മുഴുവൻ ശക്തിയും കൂടി ചേർന്നാണ് കുത്തിന്‍റെ ആഘാതം രൂപപ്പെടുന്നത്. അതിനാൽ ആനയുടെ കുത്തിന് മനുഷ്യശരീരത്തിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടാക്കാൻ കഴിയും.

ENGLISH SUMMARY:

Boombag, an African elephant tusk experiment, simulates the impact of an elephant's goring to understand the force involved. This Malayalam vlogger placed a 24 kg African elephant tusk on his chest to gauge the pressure and pain, highlighting the severe consequences of a real elephant attack.