ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടെയും. ഇപ്പോഴിതാ, വിവാഹചടങ്ങുകളിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. കോവളത്തെ താജ് റിസോർട്ടിൽ സെപ്റ്റംബർ 13-ന് നടന്ന സ്വകാര്യ ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച 'അമ്മു-നിമ്മു' കാർണിവൽ എന്ന പ്രീ-വെഡ്ഡിങ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബേബി ബ്ലൂ തീമിൽ അണിഞ്ഞൊരുങ്ങി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഈ ആഘോഷ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയത്.

റൈഡുകളും ഗെയിമുകളും നിറഞ്ഞ വേറിട്ട ഒരു അന്തരീക്ഷമാണ് കാർണിവലിൽ ഒരുക്കിയിരുന്നത്. തനിക്കായി ഇത്തരം ഒരു സ്വപ്നലോകം സൃഷ്ടിച്ച സംഘാടകർക്ക് അഹാന പ്രത്യേക നന്ദി രേഖപ്പെടുത്തി. കല്യാണത്തിനും സംഗീതിനും മുമ്പ് ഞങ്ങളുടെ സ്വന്തം 'അമ്മു-നിമ്മു കാർണിവൽ' ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും അടങ്ങാത്ത സന്തോഷവും നിറഞ്ഞ എന്റെ സ്വന്തം 'ലാലാ ലാൻഡ്' ആയിരുന്നു അത്. ഒരു ചെറിയ ഫെറിസ് വീൽ ചോദിച്ച എനിക്ക് യഥാർത്ഥ ജയന്റ് വീൽ തന്നെയാണ് ഗ്രാൻഡ് ഓയിസ്റ്റർ ഇവന്റ്സ് ഒരുക്കി നൽകിയത്. ഭാവിയിൽ കുട്ടികളോട് അഭിമാനത്തോടെ പറയാം, ഞങ്ങളുടെ വിവാഹത്തിന് ഒരു ജയന്റ് വീൽ തന്നെയുണ്ടായിരുന്നു' എന്ന് അഹാന വൈകാരികമായി കുറിച്ചു.

ചിത്രത്തിന് അടിക്കുറിപ്പായി അഹാന കുറിച്ചതിങ്ങനെ, കല്യാണത്തിനും സംഗീതിനുമൊക്കെ മുമ്പ്, ഞങ്ങളുടെ സ്വന്തം 'അമ്മു നിമ്മു കാർണിവൽ' ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും അടങ്ങാത്ത സന്തോഷവും പഞ്ഞിമിഠായി ആകാശവും നിറഞ്ഞ എന്‍റെ സ്വന്തം ലാലാ ലാൻഡ്. എന്റെ എറ്റവും മികച്ച ദിവസങ്ങളിലൊന്ന്. എനിക്ക് വേണ്ടി ഈ ലോകം ആരാണ് സൃഷ്ടിച്ചതെന്ന് ആലോചിക്കുകയാണോ? അലങ്കാരങ്ങളും ഡിസൈനും ഏകോപനവും നടത്തിയത് ഗ്രാൻഡ് ഓയിസ്റ്റർ ഇവന്റ്സാണ്. 

ഇത് എത്രത്തോളം മനോഹരമായി ചെയ്തു എന്ന് കണ്ടപ്പോൾ ഞാൻ പൂർണ്ണമായും അത്ഭുതപ്പെട്ടുപോയി. നിങ്ങൾ ഒരു യഥാർഥ കാർണിവൽ തന്നെയാണ് ഇവിടെ ഒരുക്കിയത്. എനിക്ക് ഒട്ടനവധി കാര്യങ്ങൾ വേണമെന്നുണ്ടായിരുന്നു, അതിലെ ഓരോ ചെറിയ കാര്യങ്ങളും (അതിൽ കൂടുതലും) ഇവിടെ ഉണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തി. ഞാൻ ഒരു ചെറിയ ഫെറിസ് വീൽ ആണ് ചോദിച്ചത്… എന്നാൽ നിങ്ങൾ കൊണ്ടുവന്നത് ഒരു യഥാർത്ഥ ജയന്റ് വീൽ ആണ്. വളരുമ്പോൾ ഞങ്ങളുടെ കുട്ടികളോട് അഭിമാനത്തോടെ പറയാൻ നിമിഷിനും എനിക്കും ഇപ്പോൾ ഒരു വലിയ കാര്യമുണ്ട്: ഞങ്ങളുടെ കല്യാണത്തിന് ഒരു ജയന്റ് വീൽ തന്നെ ഉണ്ടായിരുന്നു’

കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് സെപ്റ്റംബർ 13നായിരുന്നു അഹാനയുടെ വിവാഹം. സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായി റെട്രോ ബോളിവുഡ് തീമിൽ സംഗീത് ചടങ്ങുകളും ഉണ്ടായിരുന്നു.

ENGLISH SUMMARY:

Actress Ahaana Krishna and cinematographer Nimish Ravi have shared stunning new pictures from their pre-wedding celebration, titled the 'Ammu-Nimmu Carnival', held prior to their private wedding on September 13 at Taj Kovalam. Styled around a baby blue color theme, the carnival featured custom rides, games, and an actual giant wheel arranged by event planners Grand Oyester Events