കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഹാര്‍വസ്റ്റ് മൂണ്‍ പ്രതിഭാസം സംഭവിച്ചത്. ശരത്കാല വിഷുവിന് ഏറ്റവും അടുത്തുവരുന്ന പൗർണ്ണമിയെയാണ് 'ഹാർവെസ്റ്റ് മൂൺ' എന്ന് വിളിക്കുന്നത്. ചന്ദ്രനെ വലിപ്പമേറിയതും ഏറ്റവും ഭംഗിയായും ഈ രാത്രിയില്‍ കാണാനാവും. ഹാര്‍വെസ്റ്റ് മൂണിന്‍റെ ചിത്രങ്ങളും വിഡിയോകളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഈ പോസ്റ്റുകളില്‍ നടന്‍ ടൊവിനോ തോമസിന്‍റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‘ഹാർവെസ്റ്റ് മൂൺ’ എന്ന ട്രെൻഡിനൊപ്പമാണ് ടൊവിനോയുടെ വേറിട്ട ഭാവപ്രകടനം. ഹെര്‍വെസ്റ്റ് മൂണിനെ വിഴുങ്ങുന്ന തരത്തിലുള്ള വിഡിയോ ആണ് താരം പങ്കിട്ടത്. വിഡിയോക്കൊടുവിലെ ടൊവിനോയുടെ രസകരമായ എക്സ്പ്രഷനാണ് ഹൈലൈറ്റ്. വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
‘അതിരടി‘, ‘പള്ളിച്ചട്ടമ്പി‘, ‘ബാലന്‍ ദി ബോയി‘, ‘ഖലീഫ ദി റൂളര്‍‘ എന്നിവയാണ് ഒടുവില്‍ പുറത്തുവന്ന ടൊവിനോ ചിത്രങ്ങള്‍. ‘മുന്‍പേ‘, ‘ഗ്രാസിയാസ് എല്‍ ക്ലാസികോ‘, ‘തന്ത വൈബ്‘ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോ ചിത്രങ്ങള്‍.
ENGLISH SUMMARY:
Popular Malayalam actor Tovino Thomas caught widespread attention on social media by posting a creative video themed around the recent Harvest Moon phenomenon. The video shows the actor playfully pretending to swallow the full moon, finishing with a hilarious facial expression that instantly captivated fans. Harvest Moon refers to the full moon closest to the autumnal equinox, which appears unusually large and bright in the night sky. Following recent project announcements like Athiradi, Pallichattambi, and Khalifa The Ruler, Tovino is currently gearing up for upcoming films including Munpe, Gracias El Clasico, and Thantha Vibe.