TAGS

പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച് നാനി ചിത്രം 'പാരഡൈസ്'. 'ദസറ'യ്​ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിച്ച ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യദിവസത്തില്‍ തന്നെ ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. 

മുന്‍പ് തെന്നിന്ത്യയില്‍ ഇറങ്ങിയ പല മാസ് ചിത്രങ്ങളേയും അനുകരിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. പുതുതായി ഒന്നുമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രത്തില്‍ നാനിയുടെ മികച്ച പ്രകടനം ആശ്വാസമായി എന്നും അഭിപ്രായങ്ങളുണ്ട്.  

ആദ്യ 20 മിനിറ്റും ഇന്റർവൽ ബ്ലോക്കും ആവേശകരമാണെന്ന് ഒരു വിഭാഗം ആരാധകർ കുറിക്കുമ്പോൾ, രണ്ടാം പകുതിയിലെ മന്ദഗതിയിലുള്ള കഥപറച്ചിലും എഡിറ്റിങ്ങിലെ അപാകതകളും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചുവെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നായികയായ കയാദു ലോഹാറിനും വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രാഘവ് ജൂയലിനും കാര്യമായി ഒന്നും ചെയ്യാനില്ലെന്നും വിമർശനമുണ്ട്.  അനിരുദ്ധിന്‍റെ പാട്ടുകളും മ്യൂസികും നന്നായി എന്നും എന്നാല്‍ അതിനും ചിത്രത്തെ രക്ഷിക്കാനായില്ലെന്നും അഭിപ്രായങ്ങള്‍. നാനിയില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. 

അതേസമയം പാരഡൈസിനെ പിന്തുണച്ചും പ്രേക്ഷക പ്രതികരണങ്ങളുണ്ട്. അത്രത്തോളം കുറ്റം പറയാനില്ലെന്നും ഒരുവട്ടം കാണാവുന്ന ചിത്രമാണ് പാരഡേസെന്നും ഇവര്‍ പറയുന്നു. 

ENGLISH SUMMARY:

The highly anticipated Telugu film 'Paradise', starring Nani and directed by Srikanth Odela, has disappointed audiences upon its theatrical release. Despite massive expectations following their previous blockbuster 'Dasara', viewers expressed frustration over the movie's predictable plot that mimics earlier South Indian mass entertainers. While Nani's performance, the initial twenty minutes, and the interval block received praise, a slow second half and poor editing severely impacted the viewing experience. Even a strong background score and soundtrack composed by Anirudh Ravichander failed to salvage the overall cinematic outcome.