പ്രസവശേഷം നടി കത്രീന കൈഫിന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി പരിണീതി ചോപ്ര. പ്രസവശേഷമുള്ള ഒരു സ്ത്രീയുടെ ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ നടത്തുന്നത് വിവരവും വിദ്യാഭ്യാസവുമില്ലായ്മയാണെന്നും താരം തുറന്നടിച്ചു.
നവംബറിലാണ് കത്രീനയ്ക്കും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ട കത്രീനയുടെ ശരീരത്തിലെ മാറ്റങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ചിലർ കമന്റുകൾ നടത്തിയിരുന്നു. പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്തുള്ളവയായിരുന്നു മിക്ക പ്രതികരണങ്ങളും.
read more: വിജയ്ക്ക് പിന്നാലെ അജിത്തും രാഷ്ട്രീയത്തിലേക്ക്? 'തല'യ്ക്കായി പാർട്ടി രൂപീകരിച്ച് ആരാധകർ ...
കത്രീനയെ ലക്ഷ്യമിട്ടുള്ള ഇത്തരം ബോഡി ഷെയ്മിങ് നേരത്തെ തന്നെ ചർച്ചയായിരുന്നു. വിഷയത്തിൽ നടൻ സൽമാൻ ഖാനും പ്രതികരിച്ചിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം സ്ത്രീയുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളെ മോശമായി കാണേണ്ടതില്ലെന്ന് പരിണീതി പറഞ്ഞു. പ്രസവശേഷമുള്ള ശരീരത്തെക്കുറിച്ച് ഇത്തരം കമന്റുകൾ നടത്തുന്നത് വളരെ വിചിത്രമാണെന്നും അവർ പ്രതികരിച്ചു.
കത്രീനയെക്കുറിച്ച് പരാമർശം നടത്തിയ പാകിക്കിസ്ഥാനി റേഡിയോ ജോക്കി പിന്നീട് മാപ്പ് പറഞ്ഞിരുന്നു. അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷത്തിൽ കത്രീന പങ്കെടുത്തതിന് പിന്നാലെയായിരുന്നു വാരിസിന്റെ പരാമർശം. സംഭവം വിവാദമായതിന് പിന്നാലെ ബിഗ് ബോസ് വേദിയിൽ സൽമാൻ ഖാൻ കത്രീനയെ പിന്തുണച്ച് രംഗത്തെത്തുകയും ബോഡി ഷെയ്മിങിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇജാസ് വാരിസ് സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകൾ കത്രീനയെയും ആരാധകരെയും വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും ബോഡി ഷെയ്മിങ് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും വാരിസ് പറഞ്ഞിരുന്നു.