AjithKumarinpolitics

തമിഴകത്തെ ടിവികെയുടെ വമ്പന്‍ ജയത്തിന് പിന്നാലെ സൂപ്പര്‍ താരം അജിത്തും രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകരാണ് താരത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. 'അനൈത്ത് നൺപർകൾ മുന്നേറ്റ കഴകം’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. അജിത്തിനെ തമിഴ്നാട് മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് ആരാധക സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. 2031ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ajithkumarparty

read more:തിളങ്ങിയത് അഹാന മാത്രമല്ല; ചുവപ്പിൽ സുന്ദരികളായി കൃഷ്ണ സിസ്റ്റേഴ്സ്; ചിത്രങ്ങൾ വൈറൽ ...

തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള അജിത് ആരാധക സംഘടനാ പ്രതിനിധികൾ ചേർന്നാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്. ജനക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ സാമൂഹിക ഇടപെടലുകൾ ശക്തമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. കൂടുതൽ ജില്ലകളിലേയ്ക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും ഭാരവാഹികൾ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.

അജിത് കുമാറിനെ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ആരാധകരുടെ നീക്കം. അജിത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചാൽ പാർട്ടിയുടെ പ്രധാന ചുമതല ഏറ്റെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 

thalaajith_in_party

read more: 'ഒരിക്കല്‍ വിവാഹത്തിന്‍റെ വക്കോളം ഞാനെത്തിയിരുന്നു, പക്ഷെ...'; ശ്രുതി ഹാസന്‍ ...

എന്നാൽ, പാർട്ടി രൂപീകരണത്തിന് അജിത് കുമാറിന്റെ അനുമതിയുണ്ടായിരുന്നോ, അജിത്ത് അറിഞ്ഞുകൊണ്ടാണോ ഇത്തരത്തിലൊരു പാര്‍ട്ടി രൂപീകരണം എന്നതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അജിത്താവട്ടെ നേരിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ടുമില്ല. വിജയ്​യുടെ ചുവട് പിടിച്ച് അജിത്തും രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ തമിഴ്നാട് രാഷ്ട്രീയം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Actor Ajith Kumar's Fans Launch Political Party:

Actor Ajith Kumar fans have formed a political party named 'Anaithu Nanbargal Munnetra Kazhagam' with the aim of making Ajith the Chief Minister of Tamil Nadu. This move by the fans is reportedly planned to contest in the 2031 legislative elections, focusing on welfare activities and expanding their organizational reach across districts, although Ajith Kumar's consent for this party formation remains unconfirmed.