vinu-mohan-vidya

TOPICS COVERED

നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരാവുന്നുെവന്ന് സൂചന. നീണ്ട 11 വർഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവിൽ ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും, സ്വന്തം കരിയറുമായി സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനം. സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ താരദമ്പതികൾ സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. എന്നാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വിഡിയോകളോ പങ്കുവെക്കാതിരുന്നത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും വിദ്യയുമായുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് വിവാഹമോചന വാർത്തകൾ ശക്തമായത്. അതേസമയം വിദ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിനുവുമായുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. വിദ്യ വിനു മോഹന്‍ എന്ന പേരും താരം സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റിയിട്ടില്ല.  

2013-ലായിരുന്നു ഇവരുടെ പ്രണയ വിവാഹം നടന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹൻ, പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ സായി കുമാറിന്‍റെ സഹോദരീ പുത്രനുമാണ്. 2007-ൽ ‘ദണ്ഡയുതപാണി’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിദ്യ, ‘നീലാംബരി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയയാകുന്നത്. പതിനഞ്ചോളം മലയാള സിനിമകളിലും നിരവധി തമിഴ്, കന്നഡ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും വിദ്യ സജീവ സാന്നിധ്യമാണ്.

ENGLISH SUMMARY:

Reports suggest that actor Vinu Mohan and his wife, actress Vidhya, are heading for a divorce after 11 years of marriage. Although neither has publicly stated the exact reasons for their split, sources indicate that both individuals have mutually decided to separate to pursue their independent careers. The rumors gained momentum after fans noticed a lack of joint photos on social media, leading Vinu to delete pictures of Vidhya from his Instagram page. The couple, who got married in 2013 after dating for a while, are both well-known figures in the Malayalam film and television industries.