abhirami-suresh-avanthika

ഗായിക അമൃത സുരേഷിന്റെ മകൾ അവന്തികയ്ക്ക് (പാപ്പു) സ്നേഹനിർഭരമായ പിറന്നാൾ ആശംസകൾ നേർന്ന് അഭിരാമി സുരേഷ്. ഇൻസ്റ്റഗ്രാം പേജിൽ അവന്തികയുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അഭിരാമി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. കുഞ്ഞുന്നാളിൽ തന്നെ ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ചാണ് പാപ്പു വളർന്നതെന്നും, ഇന്ന് അതിനെയെല്ലാം അതിജീവിച്ച് കരുത്തോടെ മുന്നേറുന്ന കുഞ്ഞിനെ കാണുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും അഭിരാമി തന്റെ സന്ദേശത്തിൽ കുറിച്ചു.

ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഒരുപാട് കാറ്റും മഴയും കണ്ട കുഞ്ഞാണ് അവന്തികയെന്ന് അഭിരാമി ഓർത്തെടുക്കുന്നു. 'എന്റെ ജീവനായ പാപ്പുമൊൾക്ക് ഈ കുഞ്ഞമ്മയുടെ പിറന്നാൾ ആശംസകൾ. എന്റെ വയറ്റിൽ പിറന്നതല്ലെങ്കിലും, നീ എന്റെ ആദ്യത്തെ കുഞ്ഞ് തന്നെ അല്ലേ.. . പണ്ട് അമ്മു ചേച്ചി എന്നെ അങ്ങനെ ( my first child ) എന്ന് വിളിക്കുമ്പോൾ അതിന്റെ ആഴം എനിക്ക് മനസ്സിലായിരുന്നില്ല. ഇന്ന് നിന്നെ നോക്കുമ്പോൾ അത് എത്രത്തോളം സത്യമാണെന്ന് ഞാൻ അറിയുന്നു. ചെറിയ പ്രായത്തിൽ ഒരുപാട് കാറ്റും മഴയും കണ്ട കുഞ്ഞാണ് നീ. അതെല്ലാം കടന്ന്, ഇന്ന് അതേ കൊടുങ്കാറ്റിനെ സ്വന്തം ശക്തിയാക്കി വളരുന്ന നിന്നെ കാണുന്നത് അഭിമാനമാണ്. കുഞ്ഞേ, ജീവിതം നിന്നെ എവിടെയൊക്കെ കൊണ്ടുപോയാലും ദൈവം നിന്നെ കാത്തുകൊള്ളട്ടെ. ഒരുപാട് നന്മയും സന്തോഷവും നിറഞ്ഞ ജീവിതം നിനക്കുണ്ടാകട്ടെ. എന്റെ മോള് എത്ര വളർന്നാലും, ഞങ്ങൾക്ക് എന്നും നീ ഈ ചിത്രങ്ങളിലെ കുഞ്ഞുതന്നെ. I love you, എന്റെ പാപ്പുമോളെ ,' അഭിരാമി വൈകാരികമായി കുറിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃതയുടെയും അഭിരാമിയുടെയും കുടുംബവിശേഷങ്ങൾ ആരാധകർ എപ്പോഴും വലിയ താല്പര്യത്തോടെയാണ് സ്വീകരിക്കാറുള്ളത്. പാപ്പുവിന് ആശംസകൾ നേർന്നുകൊണ്ടുള്ള അഭിരാമിയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും നിരവധി ആരാധകരും സിനിമാ-സംഗീത മേഖലയിലുള്ളവരും കുട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

ENGLISH SUMMARY:

Musician and influencer Abhirami Suresh shared an emotional birthday note for her niece Avantika (Pappu), the daughter of singer Amrutha Suresh. Posting nostalgic childhood pictures of Avantika on Instagram, Abhirami described her niece as her "firstborn" despite not giving birth to her. She expressed deep pride in seeing Avantika overcome tough trials at a very young age and mature into a strong individual. The heartwarming social media post quickly caught the attention of fans and celebrity colleagues, who flooded the comment section with warm birthday wishes for the young girl.