ganesh-kumar-yamini-thankachi

TOPICS COVERED

നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്‍റെ മകൻ ആദിത്യ കൃഷ്ണൻ തമ്പി വിവാഹിതനായി. തമിഴ്‌നാട് സ്വദേശിനിയായ മനീഷയാണ് വധു. കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഗണേഷ് കുമാറിന്‍റെയും മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. കോയമ്പത്തൂരില്‍ നടന്ന വിവാഹച്ചടങ്ങളില്‍ ഗണേഷ്കുമാറും യാമിനിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ബന്ധം പിരിഞ്ഞ ശേഷം മക്കൾക്കു വേണ്ട സമയങ്ങളിൽ ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്. യാമിനി തങ്കച്ചിക്കൊപ്പമുള്ള ഒരു കുടുംബ ചിത്രം ഏറെ നാളുകൾക്ക് ശേഷമാണ് പുറത്തുവരുന്നത്.

തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.കെ ശ്രീമതി, പി.സി.ജോർജ് തുടങ്ങി നിരവധിപ്പേർ അതിഥികളായെത്തി.

1994 മേയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. അതിൽ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹമാണ് ഇപ്പോൾ കഴിഞ്ഞത്. ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചിരുന്നു. 

ENGLISH SUMMARY:

Actor and politician K.B. Ganesh Kumar's eldest son Adithya Krishnan Thambi tied the knot with Manisha, a native of Tamil Nadu, in a wedding ceremony held in Coimbatore. The event garnered significant public attention as Ganesh Kumar and his former wife Dr. Yamini Thankachi came together on stage to bless their son. This marks the first time the former couple appeared together in a public event since their high-profile marital separation. A grand wedding reception in Thiruvananthapuram saw the attendance of prominent figures from the political, socio-cultural, and film industries.