deepika-padukone-ranveer-singh

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു. സെപ്റ്റംബർ 19 ശനിയാഴ്ചയാണ് തങ്ങൾക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. "വെൽക്കം ബേബി ഗേൾ" എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഈ വർഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്. സോനം കപൂർ, സാറാ അർജുൻ, അനിൽ കപൂർ, കൃതി സനോൺ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി എത്തി. 

2024 സെപ്റ്റംബർ 8-നായിരുന്നു ഇരുവരുടെയും ആദ്യത്തെ പെൺകുഞ്ഞായ 'ദുവ'യുടെ ജനനം. ആദ്യ കുഞ്ഞിന്റെ ജനന വാർത്ത അറിയിച്ച അതേ വാചകം തന്നെയാണ് ഇത്തവണയും ഇരുവരും പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ദീപികയും രൺവീറും കുടുംബത്തോടൊപ്പം മുംബൈയിലെ പ്രശസ്തമായ സിദ്ധിവൈനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. 

2013-ൽ 'ഗോലിയോൺ കി രാസലീല രാം-ലീല' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് 2018 നവംബർ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു വിവാഹം.

ENGLISH SUMMARY:

Bollywood power couple Deepika Padukone and Ranveer Singh have welcomed their second child, a baby girl, on Saturday, September 19. The couple shared the joyous announcement on Instagram with a simple note reading "Welcome Baby Girl." This comes after their first daughter, Dua, was born on September 8, 2024. Prior to the delivery, the couple was spotted seeking blessings at the Siddhivinayak Temple in Mumbai along with their family. Film personalities including Sonam Kapoor, Sara Arjun, Anil Kapoor, and Kriti Sanon, alongside thousands of fans, poured in congratulations for the expanding family.