dua-deepika-dress

Image Credit : Instagram

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും കഴിഞ്ഞ ദിവസം പങ്കുവച്ച മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ സൈബറിടത്ത് ‌ വൈറലാണ്. ഇരുവരുടെയും മകള്‍ ദുവ കാണാന്‍ അച്ഛനെ പോലയോ അതോ അമ്മയെ പോലയോ എന്ന ചോദ്യമാണ് ആദ്യം സോഷ്യല്‍വാളുകള്‍ കീഴടക്കിയത്. പിന്നാലെ ദീപിക ധരിച്ച വസ്ത്രത്തിന്‍റെ വിലയെക്കുറിച്ചും ചര്‍ച്ചകളുയര്‍ന്നു. ദുവയുടെ രണ്ടാം പിറന്നാള്‍ ദിനത്തിലാണ് ദീപികയും രണ്‍വീറും കുടുംബത്തിന്‍റെ രസകരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. 

 

ദുവയ്ക്കും രണ്‍വീറിനുമൊപ്പം സന്തോഷത്തോടെ നിറവയറുമായി  നില്‍ക്കുന്ന ദീപികയ്ക്ക് ആശംസകള്‍ നേരുകയാണ് സോഷ്യല്‍ ലോകം. ഒപ്പം ദുവ കാണാന്‍ അച്ഛന്‍ രണ്‍വീറിനെ പോലെ ഇരിക്കുന്നു എന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ അഭിപ്രായം. രണ്‍വീറിന്‍റെ ചെറുപ്രായത്തിലുളള ചിത്രത്തിനൊപ്പം ദുവയുടെ ചിത്രം കൂടി ചേര്‍ത്തുവച്ചുളള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ വാളുകള്‍ നിറയുകയാണ്. ദുവയുടെ ചിരിയും കണ്ണുകളിലെ തിളക്കവും രൺവീർ സിങ്ങിന്‍റെ ബാല്യകാല ചിത്രങ്ങൾക്ക് സമാനമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനായി ദീപിക ധരിച്ച വസ്ത്രവും സൈബറിടത്തിന്‍റെ മനം കവര്‍ന്നു. വെളള നിറത്തിലുളള ലെയ്സില്‍ തീര്‍ത്ത മനോഹര വസ്ത്രമാണ് ദീപിക ധരിച്ചിരുന്നത്. അതേ പാറ്റേര്‍ണിലുളള പാന്‍സ് കൂടിയായപ്പോള്‍ തീര്‍ത്തും ഒരു ഫെസ്റ്റീവ് ലുക്ക് ലഭിച്ചെന്ന് ആരാധകര്‍ പറയുന്നു. ഗർഭകാലത്തിനും അതിനുശേഷമുള്ള ഫോട്ടോഷൂട്ടുകൾക്കും അനുയോജ്യമായ രീതിയിലാണ് വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 48,643 രൂപയാണ് ദീപിക ധരിച്ച വസ്ത്രത്തിന്‍റെ വില. 

 

ENGLISH SUMMARY:

Deepika Padukone and Ranveer Singh's maternity photoshoot pictures are trending, with fans discussing their daughter Dua's resemblance to Ranveer and the price of Deepika's outfit. The couple shared these heartwarming photos on Dua's second birthday, sparking a social media buzz.