സമാന്തയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗർഭകാലത്തിന്‍റെ മനോഹരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന താരം, ശ്രീവിദ്യാ പാരമ്പര്യത്തിലെ അതീവ വിശുദ്ധമായ ഒരു ചടങ്ങായ 'കലാ ആവരണം' എന്നറിയപ്പെടുന്ന 'ശ്രീകൽപ്പം' എന്ന അനുഷ്ഠാനത്തിൽ പങ്കെടുത്തതിന്‍റെ ഹൃദയസ്പർശിയായ അനുഭവങ്ങളാണ് ആരാധകരുമായി പങ്കുവെച്ചത്.

ചടങ്ങിന് സമാന്ത തിരഞ്ഞെടുത്തത് പരമ്പരാഗതമായ മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു. ഗർഭകാലത്തിന് ഏറെ ശുഭകരമായി കണക്കാക്കുന്ന നിറമാണിത്. ലളിതവും എന്നാൽ ദിവ്യത്വം തുളുമ്പുന്നതുമായ ആ വേഷത്തിൽ തിളങ്ങി നിൽക്കുന്ന സമാന്തയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഈ അനുഷ്ഠാനത്തെക്കുറിച്ച് സമാന്ത കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. തനിക്ക് എന്നും നമ്മുടെ പാരമ്പര്യത്തോടും സംസ്കാരത്തോടും വലിയ ബഹുമാനമാണുള്ളതെന്ന് താരം പറയുന്നു. എല്ലാ ആചാരങ്ങളുടെയും പിന്നിലെ ആഴത്തിലുള്ള അർത്ഥം പൂർണമായി മനസ്സിലായെന്ന് വരില്ല, എന്നാൽ മന്ത്രങ്ങളുടെ ശബ്ദത്തിലും, ജപിക്കുമ്പോൾ ചുറ്റും നിറയുന്ന പോസിറ്റീവ് ഊർജത്തിലും, ആയിരക്കണക്കിന് വർഷം പഴക്കമുള്ള അനുഷ്ഠാന രീതികളിലും മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള എന്തോ വലിയ ശക്തിയുണ്ടെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
'താലിബാന്‍ വിട്ടയച്ചു; വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല'; ഇനി 500 കിലോ മീറ്റര്‍ കൂടിയെന്ന് അരുണിമ...

ചടങ്ങിൽ മുഴങ്ങിയ മന്ത്രോച്ചാരണങ്ങൾ അമ്മയ്ക്കും ഉദരത്തിൽ വളരുന്ന കുഞ്ഞിനും ചുറ്റും ഒരു അദൃശ്യമായ സംരക്ഷണ കവചം തീർക്കുമെന്നാണ് തന്‍റെ വിശ്വാസമെന്ന് സമാന്ത പറഞ്ഞു. ജനനത്തിന് മുൻപ് തന്നെ കുഞ്ഞിന് ഒരു ആത്മീയ സംസ്കാരവും ശാന്തതയും പകർന്നു നൽകാൻ ഇത്തരം ചടങ്ങുകൾക്ക് കഴിയും. പ്രത്യേകിച്ച് ശ്രീചക്ര യന്ത്രത്തിന്‍റെ മധ്യത്തിൽ ഇരുത്തി നടത്തിയ അഭിഷേകവും, ദേവീ ഖഡ്ഗമാല ജപവും തനിക്ക് മനസ്സിന് അതിയായ ശാന്തിയും വ്യക്തതയും ഉൾക്കാഴ്ചയും നൽകിയെന്നും സമാന്ത തന്‍റെ കുറിപ്പിൽ വ്യക്തമാക്കി.

സമാന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ പ്രമുഖ താരങ്ങളും ആരാധകരും ആശംസകളുമായി എത്തി.

ENGLISH SUMMARY:

Samantha Ruth Prabhu's pregnancy photos and her participation in the sacred 'Sreekalpam' ritual are creating a stir online. The actress shared her heartfelt experiences from the ancient tradition, highlighting her deep respect for Indian culture and spirituality during this beautiful phase of her life.