തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. സാമന്തയുടെ പുതിയ ചിത്രമായ 'മാ ഇന്തി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷത്തിനിടെ സാമന്തയുടെ വയർ ചെറുതായി വീർത്തിരിക്കുന്നത് കാണാമായിരുന്നു. ഇതോടെയാണ് താരം പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുകയാണോ എന്ന സംശയം ഉടലെടുത്തത്.
ഇപ്പോള്‍ ആരാധകരുടെ സംശയം സാമന്ത തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. 'മാ ഇന്തി ബംഗാരം' സിനിമയുടെ സക്സസ് മീറ്റിൽ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ. 'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും,' സാമന്ത പറഞ്ഞു. ഹര്‍ഷാരവങ്ങളോടെയാണ് സദസ് സാമന്തയുടെ പ്രഖ്യാപനത്തെ എതിരേറ്റത്.
ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2025 ഡിസംബറിലാണ് സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വച്ച് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലൂടെയായിരുന്നു ഇരുവരുടേയും വിവാഹം.