നയൻതാര വീണ്ടും ദിവ്യ അവതാരത്തിൽ തിരിച്ചെത്തുന്ന 'മൂക്കുത്തി അമ്മൻ 2 – റൈസ് ഓഫ് മഹാശക്തി' എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ദീപാവലി റിലീസായി നവംബർ 6-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീന്‍ ആണ് മറ്റൊരു ദീപാവലി റിലീസ്. ഇതോടെ ദീപാവലി ക്ലാഷ് കൊഴുക്കുകയാണ്.

രാജകുമാരനായ മകനെ രക്ഷിക്കാൻ ഒരു അമ്മ നടത്തുന്ന ത്യാഗവും പ്രാർഥനയുമാണ് ടീസറിന്റെ കേന്ദ്രപ്രമേയം. മഹാകാളി അവതാരത്തിലേക്കെത്തുന്ന നയന്‍താരയും ടീസറിലെ മറ്റൊരു പ്രധാന ആകര്‍ഷക ഘടകമാണ്. 2020-ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, വലിയൊരു കൊമേർഷ്യൽ മാസ് ചിത്രമായാണ് സംവിധായകൻ സുന്ദർ സി. രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്.

അതേസമയം കമന്‍റില്‍ സമ്മിശ്ര പ്രതികരണമാണ് 'മൂക്കുത്തി അമ്മന്‍ 2' ടീസറിന് ലഭിക്കുന്നത്. 'അരണ്‍മനൈ 5' ആണോ ചിത്രമെന്നാണ് കമന്‍റില്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. സൂര്യ ചിത്രം ദീപാവലി വിന്നറാവുമെന്നും കമന്‍റുകളുണ്ട്. 

സ്നേഹ, റെജീന കസാന്ദ്ര, ഉർവശി, അഭിനയ്, ഇനിഷ്യ, മൈന നന്ദിനി, യോഗി ബാബു, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിംഗംപുലി, തെലുങ്ക് താരം സുനിൽ വലിയ താരനിരയാണ് നയൻതാരയ്‌ക്കൊപ്പം ചിത്രത്തിലെത്തുന്നത്. സംഗീതം ഹിപ്പ് ഹോപ്പ് തമിഴ.  വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഐശരി കെ. ഗണേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ 'മൂക്കുത്തി അമ്മൻ' ഒരു ഡിവേഷണല്‍ കോമഡി ചിത്രമായിരുന്നു. കൊവിഡ് കാലത്ത് ഒടിടി റിലാസായിരുന്നു ചിത്രം. 

ENGLISH SUMMARY:

The teaser for Mookuthi Amman 2 – Rise of Mahashakthi, starring Nayanthara in a divine avatar, has been released by the makers. Directed by Sundar C and produced by Ishari K. Ganesh under Vels Film International, the sequel is designed on a massive commercial canvas compared to the 2020 devotional comedy original. The film centers on a mother's prayers and sacrifice to save her prince-like son, highlighting Nayanthara's transformation into Mahakali. Scheduled for a Pan-Indian Diwali release on November 6, the movie will clash at the box office with Suriya's upcoming film Seen, directed by Jithu Madhavan. The ensemble cast includes Sneha, Regina Cassandra, Urvashi, Yogi Babu, and Hiphop Tamizha as the music composer.