asif-dk

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അതിഥിയായി നടൻ ആസിഫ് അലിയും കുടുംബവും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താരവും കുടുംബവും സന്ദർശനം നടത്തി. പ്രത്യേക ക്ഷണപ്രകാരമാണ് ആസിഫ് തൻ്റെ ഭാര്യ സാമയ്ക്കും മക്കൾക്കുമൊപ്പം മുഖ്യമന്ത്രിയുടെ അതിഥികളായി എത്തിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തു. ബെംഗളൂരുവിലെ മലയാളി സമൂഹം സംഘടിപ്പിച്ച ന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഇ.സി.എ. ഓണോത്സവം 2026-ന്റെ ഗസ്റ്റ് ഓഫ് ഓണർ ആയിരുന്നു ആസിഫ് അലി. മുഖ്യമന്ത്രിക്കൊപ്പമുള്ള ആസിഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ഏറ്റവും മാസ് ആക്ഷൻ-ത്രില്ലർ സിനിമയായ 'ടിക്കി ടാക്ക' (Tiki Taka)യാണ് ആസിഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്ലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത് വി.എസും ഒന്നിക്കുന്ന മൂന്നാമത്തെ പ്രൊജക്റ്റാണിത്. 

ENGLISH SUMMARY:

Asif Ali and his family were guests of Karnataka Chief Minister D.K. Shivakumar at his official residence. The actor and his family attended a feast and were special invitees for an Onam celebration organized by the Malayali community in Bengaluru.