റിയാലിറ്റിഷോകളിലൂടെ മലയാളികളുടെ പരിചിതമായ ബിഗ്ബോസ് താരത്തിന്‍റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹ ശേഷം അനുമോദനങ്ങള്‍ക്കൊപ്പം പലവിധ റൂമറുകളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ അനുമോളുടെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് രണ്ട് മാസം മുമ്പ് തന്നെ തമിഴ്നാട് സ്വദേശിയായ ഭുവനേഷിനെ അനുമോൾ വിവാഹം കഴിച്ചിരുന്നതായാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
ജൂൺ ഏഴിന് ചെന്നൈയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു ആദ്യ വിവാഹച്ചടങ്ങ് നടന്നത്. ഭുവനേഷിന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം തമിഴ് ആചാരവിധികളോടെയായിരുന്നു ചെന്നൈയിലെ ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്വകാര്യമായി നടത്തിയ ചടങ്ങായതിനാൽ ഇതിന്റെ വിവരങ്ങൾ അന്ന് പുറത്തുവന്നിരുന്നില്ല. പിന്നീട് ഗുരുവായൂരിൽ നടന്ന വിവാഹത്തിന് പിന്നാലെ അനുമോൾ പങ്കുവെച്ച ‘സർപ്രൈസ്’ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നിരുന്നു.
എന്നാൽ ഈ പരാമർശം സോഷ്യൽ മീഡിയയിൽ പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ചിലർ അനുമോൾ ഗർഭിണിയാണെന്ന തരത്തിലുള്ള കമന്റുകളും പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് താരം യഥാർത്ഥ സർപ്രൈസ് എന്താണെന്ന് വ്യക്തമാക്കാൻ ചെന്നൈയിലെ ആദ്യ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ചെന്നൈയിലെ വിവാഹവുമായി ബന്ധപ്പെട്ട വ്ലോഗും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള യാത്രയും ക്ഷേത്രത്തിലെ ചടങ്ങുകളും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് പാരമ്പര്യ രീതിയിലുള്ള വേഷത്തിലാണ് അനുമോൾ ചെന്നൈയിലെ ചടങ്ങിൽ എത്തിയത്.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായ രീതിയിലായിരുന്നു വിവാഹം. ചെന്നൈയിലെ വിവാഹത്തിന് ശേഷം ഓഗസ്റ്റ് 18നാണ് അനുമോളും ഭുവനേഷും ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹച്ചടങ്ങ് നടത്തിയത്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിരനാണ് അനുമോളുടെ ഭർത്താവ്. നടനും മോഡലുമായ ഭുവനേഷുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ അനുമോൾ പരസ്യമായി അധികം സംസാരിച്ചിരുന്നില്ല.
വിവാഹവുമായി ബന്ധപ്പെട്ട് താരം നൽകിയ ‘സർപ്രൈസ്’ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ചെന്നൈയിലെ വിവാഹത്തിന്റെ ദൃശ്യങ്ങൾ അനുമോൾ പങ്കുവെച്ചത്.