TAGS

അടുത്തിടെയാണ് ടെലിവിഷന്‍ താരവും നടിയുമായ അനുമോളുടെ വിവാഹം കഴിഞ്ഞത്. തമിഴ്നടന്‍ ഭുവനേഷാണ് അനുമോളുടെ വരനായത്. വിവാഹത്തിനിടെ എടുത്ത ഒരു ചിത്രത്തിനെതിരെ ഒരു വ്ലോഗര്‍ വിമര്‍ശനമുന്നയിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അനുമോളുടെ ചിത്രത്തിനെതിരെയായിരുന്നു 'ഒരു ഹിമാലയന്‍ ബ്ലണ്ടര്‍' എന്ന പേജിലൂടെ വ്ലോഗര്‍ അമീര്‍ വിമര്‍ശനമുന്നയിച്ചത്. 

'അനുമോളുടെ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ കയറി കാലിന്‍മേല്‍ കാലും കയറ്റിവച്ചിരിക്കുന്നത് കണ്ടിട്ട് എനിക്കൊരു ബുദ്ധിമുട്ട് തോന്നുന്നു. ഒരു പിതൃമേധാവിത്വത്തിന്‍റെ അടയാളമല്ലേ ഇത്. ഇതിന്‍റെ ആവശ്യമുണ്ടോ? ഒരു ഫാമിലി ഫങ്ഷന്‍ നടക്കുമ്പോള്‍ തുല്യത തോന്നിക്കുന്ന ചിത്രമാണ് എല്ലാവരും എടുക്കാറുള്ളത്. പിന്നെ പാട്രിയാര്‍ക്കി എന്താണെന്ന് അനുമോളെ പോലെയുള്ളവര്‍ക്ക് അറിയില്ലല്ലോ. അനുമോള്‍ക്ക് കുറച്ച് കരഞ്ഞുമെഴുകി എങ്ങനെയെങ്കിലും കുറച്ച് പ്രശസ്തി ഉണ്ടാക്കുക, പൈസ ഉണ്ടാക്കുക എന്നൊക്കെയുള്ളു,' എന്നായിരുന്നു വിമര്‍ശനം. 

പിന്നാലെ വിഡിയോക്ക് അനുമോളുടെ കമന്‍റുമെത്തി. 'എന്‍റെ അച്ഛനല്ലേ ഇരിക്കുന്നത് നിന്‍റെ അച്ഛന്‍ ഒന്നുമല്ലല്ലോ കയറി ഇരിക്കുന്നത്,' എന്നായിരുന്നു അനുമോളുടെ മറുപടി. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി അമീര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവച്ചിരുന്നു. പങ്കാളി തസ്ലിമും ഈ വിഡിയോയില്‍ ഒപ്പമുണ്ടായിരുന്നു. 

ഈ വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലാകെ നെഗറ്റീവ് കമന്‍റുകളായിരുന്നുവെന്നും പേജ് തന്നെ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അമീര്‍ പറഞ്ഞു. 'അനുമോളും കമന്‍റ് ചെയ്തതിന് ശേഷം അത് അവിടെ കഴിഞ്ഞെന്നാണ് കരുതിയത്. പക്ഷേ പിറ്റേദിവസം വീണ്ടും അനുമോള്‍ മെസേജ് അയച്ചു. അതിനുശേഷം ഇന്‍സ്റ്റഗ്രാം ഹാക്കായി. അനുമോള്‍ ആ സംഭവം വിട്ടിട്ടില്ലായിരുന്നു, ഫോളോഅപ്പ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അനുമോളാണ് ഹാക്ക് ചെയ്യുന്നതെന്ന് ഞാന്‍ പറയുന്നില്ല. റീച്ചിന് വേണ്ടിയോ പൈസക്ക് വേണ്ടിയോ അല്ല വിഡിയോ ഇടുന്നത്. ആ അക്കൗണ്ട് ഇതുവരെ റിക്കവര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. പണിയെടുത്ത് ജീവിക്കൂ എന്നാണ് അനുമോളും ബാക്കിയുള്ളവരും പറയുന്നത്. പക്ഷേ ഈ ചാനലില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടല്ല ഞങ്ങള്‍ ജീവിക്കുന്നത്. ഇത് പാട്രിയാര്‍ക്കിക്കും ടോക്സിക് മസ്കുലിനിറ്റിക്കും എതിരേയും ഫെമിനിസത്തെ പിന്തുണച്ചുമുള്ള ചാനലാണ്. 

ചിലപ്പോള്‍ ആ ഫോട്ടോഗ്രാഫര്‍ പറഞ്ഞ പോസായിരിക്കാം അത്, അയാളുടെ പ്രശ്നമാണത്. ആ പോസ് പറഞ്ഞുകൊടുക്കുന്നതിലൂടെ നമ്മള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പാട്രിയാര്‍ക്കിയെ ഊന്നിയുപ്പിക്കുകയാണ് നിങ്ങള്‍. ഒരു അച്ഛന്‍റെ സ്നേഹമല്ല അവിടെ കാണാനായത്. അവര്‍ സെലിബ്രിറ്റിയാണ്. ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കും. നാളെ മറ്റ് പലരും അത് അനുകരിക്കാം. അച്ഛന് കൂടുതല്‍ ഊന്നല്‍ നല്‍കിയതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്. ഈ തെറ്റ് വീണ്ടും ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് അങ്ങനെയൊരു വിഡിയോ ചെയ്തത്. ഞങ്ങള്‍ പറയുന്ന ആശയം എന്നെങ്കിലും നിങ്ങള്‍ക്ക് മനസിലാവും,' അമീറും തസ്ലിമും വ്യക്തമാക്കി. 

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മറ്റ് കണ്ടന്‍റ് ക്രിയേറ്റേഴ്സും അമീറിനെ വിമര്‍ശിച്ചും അനുമോളെ പിന്തുണച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. ഗുരുവായൂരില്‍ വച്ച് നടന്ന അനുമോളുടെ വിവാഹച്ചടങ്ങില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയടക്കം പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Anumol wedding controversy gained significant attention after a vlogger criticized a photo from her wedding, sparking a debate about patriarchy. This controversy highlights the intersection of social media, celebrity culture, and feminist discourse.