Image: X
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ‘ടോക്സിക്’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ട്രെയിലറുള്‍പ്പെടെ നേരത്തേ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമായിരുന്നു വഴിവച്ചത്. പ്രദര്‍ശനത്തിനു പിന്നാലെ മറ്റൊരു വിവാദം കൂടി ഉയരുകയാണ്. കേന്ദ്ര ഫിലിം സെൻസർ ബോർഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു കുഞ്ഞുകുട്ടികളെ പ്രവേശിപ്പിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
Also Read: സ്ത്രീകളെ ഞാന്‍ ഒബ്ജെക്ടിഫൈ ചെയ്തിട്ടില്ല, പറയുന്ന രാഷ്ട്രീയം എന്താണെന്ന് ബോധ്യമുണ്ട്: ഗീതു
കന്നഡ താരം യാഷ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം കാണുന്ന ഒരു ചെറിയ കുട്ടിയുടെ ചിത്രം ഒരാള്‍ എക്സില്‍ പങ്കുവച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കു കാരണം. ‘ തന്റെ സമീപത്തിരുന്ന് ഒരു കുട്ടിയും ടോക്സിക് സിനിമ കാണുന്നുണ്ട്, അക്രമരംഗങ്ങളും അഡല്‍റ്റ്സ് രംഗങ്ങളുമുള്ളൊരു എ റേറ്റഡ് സിനിമയാണിത്, മാതാപിതാക്കളേ, ദയവുചെയ്ത് എ-റേറ്റഡ് സിനിമകൾ കാണാൻ കുട്ടികളെ തിയേറ്ററിലേക്ക് കൊണ്ടുവരരുത്’– ഇതാണ് ഉപയോക്താവിന്റെ വാക്കുകള്‍.
ഈ പോസ്റ്റ് നിമിഷനേരത്തിനുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിയാളുകളാണ് മാതാപിതാക്കളുടേയും തിയറ്റർ അധികൃതരുടേയും വീഴ്ചയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉപയോക്താക്കള്‍ പങ്കുവയ്ക്കുന്നത്. അക്ഷരമാല പഠിക്കുന്നതിന് മുൻപ് തന്നെ ആ കുട്ടിക്ക് ജീവിതകാലം മുഴുവൻ വിട്ടുമാറാത്ത ട്രോമ ലഭിക്കുന്നു എന്നാണ് ഒരാള്‍ പ്രതികരിക്കുന്നത്.
പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പാലിക്കാൻ തിയറ്ററുകളില്‍ സംവിധാനം വേണം, ഒരു ‘എ’ റേറ്റഡ് ചിത്രത്തിലേക്ക് കുട്ടികളെ എങ്ങനെയാണ് തിയേറ്ററുകാർ കടത്തിവിട്ടത്?, ഇത് തികച്ചും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും ഇത്തരം നീക്കങ്ങള്‍ കാരണമാണ് ‘എ’ റേറ്റഡ് സിനിമകളിൽ പോലും സെൻസർ ബോർഡിന് കടുത്ത വെട്ടിച്ചുരുക്കലുകൾ വരുത്തേണ്ടി വരുന്നതെന്നും ഒരാള്‍ പറയുന്നു.
ഇന്നലെയാണ് യാഷ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിലെത്തിയത്. യാഷിനൊപ്പം കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, നയൻതാര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും ലഭിക്കുന്നത്. വിമര്‍ശനങ്ങളോടുള്ള സംവിധായികയുടെ പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുകയോ ഒബ്ജെക്ടിഫൈ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു. ചിത്രത്തിലെ ദൃശ്യങ്ങളും പ്രമേയവും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
Google trending topic: Yash Toxic Movie Review