angelin-akhil-nrd

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർ അഖിൽ എൻആർഡിക്കെതിരെ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ രംഗത്ത്. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതിയെ വിറ്റ് കാശാക്കുന്നത് ക്രൂരതയാണെന്നും കർമ ഫലത്തിലൂടെ അഖിൽ ഇപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്നും എയ്ഞ്ചലിന്‍ മരിയ വിമർശിച്ചു. അഖിൽ എൻ.ആർ.ഡിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബറും ഫോളോവറുമായിരുന്നു താനെന്നും, തന്റെ ഒബ്സസീവ് കംപൾസീവ് ഡിസോർഡറിനെയും (OCD) മൈസോഫോബിയയെയും (അഴുക്കിനോടും അണുക്കളോടുമുള്ള അമിത ഭയം) പരിഹസിച്ചുള്ള വിഡിയോ കണ്ടത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഏയ്ഞ്ചലിൻ കൂട്ടിച്ചേർത്തു.

'നിരവധി കണ്ടന്റ് ക്രിയേറ്റർമാർ പല രീതിയിൽ എന്നെ ട്രോളിയിട്ടുണ്ട്, അത് കാണുന്നത് ഞാൻ ആസ്വദിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ചെയ്തത് കടുത്ത ക്രൂരതയാണ്. ഞാൻ മാത്രമല്ല, ഒസിഡി മൂലം പ്രയാസപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്. മരുന്നുകളും കുത്തിവെപ്പുകളുമായി സ്വന്തം ജീവിതത്തോട് പൊരുതി മുന്നേറാൻ അവർ ഏറെ ശ്രമിക്കുന്നുണ്ട്... ഒരാളുടെ ആരോഗ്യ അവസ്ഥയെ (മാനസികവും ശാരീരികവുമായ) വിറ്റ് കാശാക്കുമ്പോൾ ഓർക്കുക, നാളെ നിന്റെ മോശം അവസ്ഥയെ വെച്ച് മറ്റുള്ളവർ കാശാക്കും... ജീവിതത്തിൽ കുറച്ചെങ്കിലും തിരിച്ചറിവുണ്ടാകൂ ബ്രോ...

ഞാൻ യൂട്യൂബിൽ കണ്ടന്റ് ക്രിയേറ്ററായ അഖിൽ എൻആർഡിയുടെ ഒരു സബ്സ്ക്രൈബറും ഇൻസ്റ്റാഗ്രാം ഫോളോവറുമായിരുന്നു, എന്നെക്കുറിച്ച് അദ്ദേഹം യൂട്യൂബിൽ പങ്കുവച്ച വിഡിയോ കാണുന്നത് വരെ. ആ വിഡിയോയിലെ ഒരൊറ്റ കാര്യമൊഴികെ ബാക്കിയെല്ലാം ഞാൻ ആസ്വദിച്ചിരുന്നു, ഒബ്സസീവ് കമ്പൾസീവ് ഡിസോർഡർ , ഇതിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കൂ... 

2019 മുതൽ ഞാൻ ഇതിനായി ചികിത്സയിലാണ്. എന്നെപ്പോലെ തന്നെ സമാനമായ ലക്ഷണങ്ങളുള്ള, പ്രത്യേകിച്ച് മൈസോഫോബിയ, അഴുക്കിനോടും അണുക്കളോടുമുള്ള അമിത ഭയം, നിരവധി ഒസിഡി രോഗികളുണ്ട്. ഒരു കണ്ടന്റ് ഉണ്ടാക്കുന്നത് ശരിയാണ്, എന്നാൽ ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നത് നല്ല കാര്യവുമല്ല, അത് ക്രൂരതയാണ്. ആ വിഡിയോ കണ്ടതിന് ശേഷം ഞാൻ ഒരുപാട് കരഞ്ഞു, ഉറങ്ങാൻ പോലും പ്രയാസപ്പെട്ടു... നിങ്ങൾ കാരണം ഞാൻ വൈകാരികമായി കടുത്ത വേദനയിലൂടെയാണ് കടന്നുപോയത്. ആ ഘട്ടത്തിൽ ഞാൻ കർമയിൽ വിശ്വസിച്ചു. അതേ, എന്നെങ്കിലും നിങ്ങൾ എന്നെപ്പോലെ ഇതേ ഘട്ടത്തിലൂടെ കടന്നുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു. സാഹചര്യം എന്തായാലും, ഈ അടുത്ത ദിവസങ്ങളിൽ നിങ്ങൾ വൈകാരികമായി തകർന്നിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ കാരണം ഞാൻ അനുഭവിച്ചത് തന്നെയാണ് ഇത്, ഇതാണ് കർമ,' എയ്ഞ്ചലിന്‍ കുറിച്ചു. 

ഈ പോസ്റ്റിനെതിരെ അധിക്ഷേപവും പരിഹാസവും കടുത്തതോടെ എയ്ഞ്ചലിന്‍ മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചിരുന്നു. 'കടലിലേക്ക് ഒരു കല്ലെറിയുമ്പോൾ ആ കല്ല് എത്ര ആഴത്തിലേക്കാണ് താഴേക്ക് പതിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല... ഇത്തരം കണ്ടന്റുകൾ ഉണ്ടാക്കുന്നതിന് മുൻപ് ദയവായി ചിന്തിക്കൂ. ഞാൻ അഖിലിന്റെ എക്സോ വൈയോ അല്ല. എന്റെ സ്റ്റോറി കൃത്യമായി വായിച്ചു നോക്കൂ. ഞാനയാൾക്കെതിരെ ഒരു മോശവും ചെയ്തിട്ടില്ല. അയാളുടെ കർമയാണ് ഇത് ചെയ്തത്,' എയ്ഞ്ചലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ENGLISH SUMMARY:

Influencer Angeline Maria has strongly criticized YouTube content creator Akhil NRD for mocking her mental and physical health conditions, specifically her Obsessive-Compulsive Disorder (OCD) and mysophobia. Angeline expressed deep emotional distress and sleeplessness after watching the video, noting that capitalizing on someone's health vulnerabilities is cruel. She stated that she believes in karma and feels that Akhil is currently facing a similar emotional breakdown due to his actions. Following backlash, she clarified her stance on social media, emphasizing that creators should reflect before producing such insensitive content.