അമിതമായ ഫോണ്‍ ഉപയോഗത്തിന് പിന്നാലെ കഴുത്തില്‍ ശസ്ത്രക്രിയക്ക് വിധേയയായി നടി ഷക്കീല. ചെരിഞ്ഞുകിടന്നു മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിച്ചത് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപയുടെ സര്‍ജറിയാണ് ഷക്കീലക്ക് ചെയ്യേണ്ടിവന്നത്. അമിതമായി ഫോണ്‍ ഉപയോഗിക്കരുതെന്നും കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കരുതെന്നും ഷക്കീല പറഞ്ഞു.
'ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പറയാന്‍ പോകുന്നത് ഗൗരവമുള്ള കാര്യമാണ്, ഫോണ്‍ എന്നത് വളരെ ഉപയോഗമുള്ള ഒരു ഉപകരണമാണ്. പക്ഷേ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്നശേഷം ഗെയിമിങ് തുടരും. പിന്നെ യൂട്യൂബിലും ഇൻസ്റ്റയിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചു. സർജറി ചെയ്യേണ്ടിവന്നു.
ഒരാവശ്യവുമില്ലാത്ത കാര്യമായിരുന്നു. ആവശ്യമില്ലാത്ത ചിലവും വന്നു. അതിനുപുറമേ വേദനയും. കുട്ടികള്‍ക്കൊപ്പം മൊബൈല്‍ കൊടുക്കുന്നത് ഒഴിവാക്കുക. ഒരുപാട് നേരം വിഡിയോ കാണരുത്. പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുക,' ഷക്കീല പറഞ്ഞു.