യൂട്യൂബില്‍ ഇന്ന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ഒട്ടും ക്ഷാമില്ലാത്ത കാലമാണ്. അതില്‍ തന്നെ റിയാക്ഷന്‍ വിഡിയോ ഇടുന്നവര്‍ തന്നെ നല്ലൊരു വിഭാഗമുണ്ട്. മറ്റുള്ളവരുടെ ഏറ്റവും സ്വാകാര്യ ജീവിതത്തിലേക്ക് പരിധി കഴിഞ്ഞും ഇടപെട്ട റിയാക്ഷന്‍ ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. 

റിയാക്ഷന്‍ വിഡിയോ ഇടുന്ന യൂട്യൂബേഴ്സിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും നടിയുമായ അശ്വതി ശ്രീകാന്തും രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊരാളുടെ വേദനയെ കണ്ടന്‍റാക്കരുതെന്നും അല്‍പം മനുഷ്യത്വം കാണിക്കണമെന്നും അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'മറ്റൊരാളുടെ ജീവിതത്തിലെ വേദനയേറിയ ഘട്ടം എന്നത് അപരിചിതര്‍ക്ക് അവരുടെ ജീവിതത്തെ കീറിമുറിക്കാനുള്ള ക്ഷണമല്ല, അവരുടെ ബന്ധത്തെ പറ്റി സംശയങ്ങള്‍ ഉന്നയിച്ച് ആ വേദനയെ ഒരു കണ്ടന്‍റ് ആക്കി മാറ്റാതിരിക്കുക. അതല്ല കണ്ടന്‍റ് ക്രിയേഷന്‍. അവരുടെ വേദനയെ ആണ് നിങ്ങള്‍ മോണിറ്റൈസ് ചെയ്യുന്നത്. പബ്ലിക് ഫിഗറാവുന്നതിന്‍റെ അര്‍ഥം നിങ്ങളുടെ അന്തസിനായുള്ള അവകാശത്തെ അടിയറ വക്കുന്നതല്ല. അല്‍പം മനുഷ്യത്വം കാണിക്കൂ,' അശ്വതി കുറിച്ചു. 

റിയാക്ഷന്‍ വിഡിയോ ഇടുന്ന യൂട്യൂബേഴ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്. സീക്രട്ട് ഏജന്‍റ് സായ് കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വിമര്‍ശനവും ട്രോളുകളും ഉയരുന്നത്. കണ്ടന്‍റ് ക്രിയേഷനും റിയാക്ഷനുമാവാമെന്നും എന്നാല്‍ മറ്റൊരാളുടെ വേദനയെ വിറ്റ് കാശാക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. 

'മറ്റൊരാളുടെ വേദന കണ്ടന്‍റാക്കരുത്'; രൂക്ഷ വിമർശനവുമായി അശ്വതി ശ്രീകാന്ത് ​| Aswathy Sreekanth Slams YouTubers for Monetizing Personal Pain in Reaction Videos:

Actress and writer Aswathy Sreekanth has strongly criticized YouTube content creators who post reaction videos exploiting the private struggles and difficult phases of others. She emphasized that public figures do not forfeit their right to dignity and warned creators against monetizing other people's pain under the guise of content creation. This reaction follows a broader wave of social media criticism directed at certain YouTubers and reaction channels for crossing personal boundaries. Aswathy urged creators to maintain basic empathy instead of turning personal distress into online content.