TOPICS COVERED

തന്‍റെ മകളുടെ അഭിനയജീവിതത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മനസ് തുറന്ന് മോഹന്‍ലാല്‍.  മകള്‍ അഭിനയിക്കാനറിയുന്ന ആളാണെന്നും, നിരവധി നാടകങ്ങളിലും മറ്റും അഭിനയിച്ച് മകള്‍ക്ക് പരിചയമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ചിത്രരചന, ബോഡി ലാംഗ്വേജ്, നൃത്തം, ആയോധനകലകള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ ആളാണ് വിസ്മയയെന്നും, പറയുന്നത് വിവാദമാകുന്ന കാലമാണ് അതിനെ നേരിട്ട് മുന്നോട്ട് പോകാനായാല്‍ മാത്രം വിസ്മയ സക്സസ്ഫുളാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

വിസ്മയയ്ക്ക് സ്റ്റേജ് ഫിയര്‍ ഉണ്ടായിരുന്നെന്നും സ്റ്റേജ് ഫിയര്‍ ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും കാലമായി അഭിനയിക്കുന്ന തനിക്കും സ്റ്റേജ് ഫിയറുണ്ടാകാറുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ ഒരുപാട് സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുന്നയാളാണെന്നും സിനിമയെപ്പോലെ റീടേക്ക് അത്തരം പരിപാടികളിലില്ലാത്തത് തനിക്ക് സ്റ്റേജ് ഫിയര്‍ ഉണ്ടാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിസ്മയ ഒരുപാട് ഭാഗ്യങ്ങളുള്ള തുടക്കക്കാരിയാണ്, അമ്മയുണ്ട്, താനുണ്ട് , സംവിധായകന്‍ ജൂ‍‍ഡ് ആന്‍റണി സഹോദരനെപ്പോലെയാണ്, ആന്‍റണി പേരുമ്പാവൂരിന്‍റെ സിനിമയാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ഉണ്ട് എന്നത് അഭിനയിക്കാന്‍ ഊര്‍ജമായെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വിസ്മയ ദിനംപ്രതി മെച്ചപ്പെട്ടെന്നും മോഹന്‍ലാല്‍ കുട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Mohanlal has opened up about his daughter Vismaya's acting career and the controversies surrounding it. He highlighted Vismaya's extensive experience in theatre and her proficiency in various art forms, emphasizing her strong support system.