മലയാളം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖല്‍ സല്‍മാന്‍ ചിത്രം 'അയാം ഗെയിമി'ന്‍റെ ട്രെയിലര്‍ റിലീസ് നീട്ടി. ദുല്‍ഖറിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ആറുമണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്നം മൂലമാണ് ട്രെയിലര്‍ റിലീസ് നീട്ടിയെന്നാണ് അറിയിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നും വേഫെറര്‍ ഫിലിംസ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒപ്പം 'ആര്‍ഡിഎക്സി'ന് ശേഷമുള്ള നഹാസ് ഹിദായത്തിന്‍റെ ചിത്രമെന്ന ഹൈപ്പും 'അയാം ഗെയിമി'നുണ്ട്. 

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. കയാദു ലോഹർ, ആന്റണി വർഗീസ് പെപ്പെ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിങ്ങനെ വലിയ താരനിരയാണ് 'അയാം ഗെയിമി'ല്‍ അണിനിരക്കുന്നത്. അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിനു വേണ്ടി സംഘട്ടനം ഒരുക്കുന്നത്.

പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര', മറ്റൊരു തെലുങ്ക് ചിത്രമാണ് ശ്രീ ശ്രീ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. 

ENGLISH SUMMARY:

The highly anticipated trailer release of Dulquer Salmaan's upcoming Malayalam film I Am Game has been postponed due to a technical glitch, as announced by Wayfarer Films. Initially scheduled to premiere today at 6:00 PM to coincide with the star's birthday, the makers assured fans that the trailer will be released soon. Directed by RDX fame Nahas Hidayath and produced under the Wayfarer Films banner by Dulquer Salmaan and Jom Varghese, the movie marks Dulquer's much-awaited return to Malayalam cinema and features a star-studded cast including Kayadu Lohar, Antony Varghese Pepe, Kathir, Parth Tiwari, and Samyuktha Viswanathan.