മലയാളത്തിന്‍റെ സ്വന്തം പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ആണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തി. കൂട്ടത്തിലിപ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്നത് മമ്മൂട്ടി കമ്പനിയുടെ പോസ്റ്റാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പത്തു തല എന്ന തമിഴ് ചിത്രത്തിലെ നീ സിങ്കം താന്‍ എന്ന പാട്ടാണ് ചിത്രത്തിനൊപ്പം പ്ലേ ആവുന്നത്. 

'അർഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, സിനിമാ യാത്രയിൽ പുതിയ നേട്ടങ്ങളും നിറഞ്ഞ മറ്റൊരു മനോഹരമായ വർഷം ആശംസിക്കുന്നു. സിനിമയോടുള്ള നിന്‍റെ അഗാധമായ അഭിനിവേശവും, മികവിനായുള്ള നിരന്തരമായ പരിശ്രമവും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് എന്നും പ്രചോദനമാണ്,' എന്നാണ് പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. 

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ഇത്തരം ചിത്രങ്ങള്‍ അപൂര്‍വമായേ പുറത്തുവരാറുള്ളൂ. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ടാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഏറ്റവും കാത്തിരുന്ന ചിത്രം എന്നാണ് പോസ്റ്റിന് ഒരാള്‍ കമന്‍റ് ചെയ്തത്. ലയണ്‍ കിങ്, രാജാവും രാജകുമാരനും എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍. 

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര', മറ്റൊരു തെലുങ്ക് ചിത്രമാണ് ശ്രീ ശ്രീ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. 

ENGLISH SUMMARY:

Malayalam pan-Indian star Dulquer Salmaan is celebrating his birthday today, with fans and industry peers flooding social media with congratulatory messages. A standout greeting came from Mammootty Company, which shared a rare and heartwarming photo of Dulquer alongside his father, Mammootty. The viral post featured the song "Nee Singam Dhan" from the Tamil film Pathu Thala, accompanied by a touching note praising his dedication to cinema. Meanwhile, the actor has several highly anticipated projects lined up for release, including the Malayalam action thriller I Am Game and Telugu films like Aakasam Lo Oka Tara.