പാട്ടിന്റെ കൂട്ടുകാരി കെ.എസ്. ചിത്രയ്ക്ക് ഇന്ന്  പിറന്നാള്‍ . നാലുപതിറ്റാണ്ടിലേറെയായി തുടരുന്ന പാട്ടുമായുള്ള ചിത്രയുടെ   ചങ്ങാത്തം മലയാളികള്‍ മാത്രമല്ല പാട്ട് കേള്‍ക്കുന്ന എല്ലാവരും ആസ്വദിക്കുന്നു. സ്വരമാധുരിയുടെ ചിത്രകാരിക്ക് പിറന്നാളാശംസകള്‍. 

1963 ജൂലൈ 27ന് തിരുവനന്തപുരത്ത് കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായാണ് കെ.എസ്.ചിത്രയുടെ ജനനം. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കുന്നത് അച്ഛനിൽ നിന്ന് തന്നെയാണ്. പിന്നീട് കെ.ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടക സംഗീതം പഠിച്ചു. എന്നാൽ ചിത്രയെ സിനിമാ സംഗീതമെന്ന വലിയ ലോകത്തേക്ക് കൈ പിടിച്ച് കയറ്റുന്നത് എം.ജി.രാധാകൃഷ്ണനാണ്. 

ENGLISH SUMMARY:

K S Chithra birthday is being celebrated today, marking over four decades of her enchanting musical journey. Her melodious voice is cherished by music lovers not just in Malayalam but across the globe, making her a true legend.