ലെനയുടെ തുറന്നുപറച്ചിലുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവയ്ക്കാറുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്ക് പിന്നാലെ പോയി വിലപ്പെട്ട സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് താരം സ്ഥിരമായി സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള മൂഡ് സ്വിങ്സുകൾ ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് ലെന.
പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരിൽ ആൻഡ്രോപോസുണ്ട് ഉണ്ടെന്ന് ലെന പറയുന്നു. പുരുഷന്‍മാര്‍ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ ലെവൽ കുറഞ്ഞു തുടങ്ങുമ്പോൾ ഈ അവസ്ഥയിലേക്ക് പോകും. പക്ഷേ സ്ത്രീകളുടെ അതേ ലക്ഷണങ്ങളല്ല പുരുഷൻമാരിലുണ്ടാകുന്നതെന്നും അവർക്ക് പേടിയും ദേഷ്യവും അസ്വസ്ഥതതയുമെല്ലാം വരുമെന്നും ലെന പറഞ്ഞു.
പുരുഷന്‍മാരിലും 'ആര്‍ത്തവ വിരാമം'! നിസാരമാക്കേണ്ട; തിരിച്ചറിയാം, മുന്‍കരുതലെടുക്കാം...
ആദ്യമൊക്കെ 55 വയസിന് മുകളിലുള്ളവർക്കായിരുന്നു ഇത്തരത്തില്‍ മൂഡ് സ്വിങ്സ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇന്നത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് അത് നേരത്തെയായി തുടങ്ങിയിട്ടുണ്ടെന്നും ലെന വാദിക്കുന്നു. 'പുരുഷൻമാരില്‍ മൂഡ് സ്വിങ്സ് കണ്ടിട്ടില്ലേ. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീർപ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവർക്കും മൂഡ് സ്വിങ്സുണ്ട്. പക്ഷേ അവർക്ക് സ്ത്രീകളുടെ അതേ കാരണങ്ങള്‍ പറയാനില്ല എന്നേയുള്ളൂ. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷൻമാരില്‍ ആൻഡ്രോപോസുണ്ട്. അവർക്ക് ടെസ്റ്റോസ്റ്റിറോണിന്റെ ലെവല്‍ കുറഞ്ഞു തുടങ്ങുമ്പോള്‍ ഈ അവസ്ഥയിലേക്ക് പോകും. പക്ഷേ സ്ത്രീകളുടെ പോലെയുള്ള ലക്ഷണങ്ങളല്ല പുരുഷൻമാരില്‍ കാണുന്നത്..' ലെന പറഞ്ഞു.
എന്താണ് ആൻഡ്രോപോസ് ? :ശരീരത്തിലെ ആൻഡ്രജൻ (പ്രത്യേകിച്ചും ടെസ്‌റ്റോസ്‌റ്റിറോണിൻ്റ്) അളവ് കുറയുന്നതിനൊപ്പം ലൈംഗിക താൽപര്യം കുറയുന്നതും മറ്റ് മാനസിക ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നതുമാണ് ആൻഡ്രോപോസ്. 40കഴിഞ്ഞ പുരുഷൻമാരിലെ മാറ്റങ്ങൾ സാധാരണയായി 'സമ്മർദ്ദ'മെന്ന ലേബലിൽ മാത്രമാണ് സമൂഹം കാണുന്നത്. 40 വയസിനും 60 വയസിനുമിടയിലാണ് ആൻഡ്രോപോസ് സംഭവിക്കുക. തുടക്കത്തിൽ സമ്മർദമെന്നും പ്രായമാകുന്നതിൻ്റേതാണെന്നും പറഞ്ഞ് ആളുകൾ ഇതിനെ ഗൗനിക്കാറില്ല.